യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
യുഎഇയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുൽ കരീം കൊച്ചന്നൂർ, ഷാനവാസ് അരക്കിണർ എന്നിവർക്ക് "യു എ ഇ വൈറ്റ് ഹൗസ് സൗഹൃദകൂട്ടായ്മ" യാത്രയയപ്പ് നൽകി.

അബുദാബി∙ യുഎഇയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുൽ കരീം കൊച്ചന്നൂർ, ഷാനവാസ് അരക്കിണർ എന്നിവർക്ക് "യു എ ഇ വൈറ്റ് ഹൗസ് സൗഹൃദകൂട്ടായ്മ" യാത്രയയപ്പ് നൽകി. അബുദാബി ഖലീജ് അൽ അറബ് പാർക്കിൽ "നാടണയുന്നോർക്കൊരു സ്നേഹവിരുന്ന് " എന്ന പേരിൽ നടന്ന യാത്രയയപ്പ് സംഗമം മുഖ്യരക്ഷാധികാരി സുബൈർ കരൂപ്പടന്ന ഉൽഘാടനം ചെയ്തു.
ഹാഫിള് മാഹിൻ ഹാരിസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഉസ്മാൻ മാറാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുസ്സലാം അരീക്കോട് ആമുഖപ്രഭാഷണം നടത്തി. സുബൈർ വിളക്കത്ത്, ഹാഷിം ഖാൻ, അയ്യൂബ് മൊകേരി, ഷാഹിദ് റാസൽ ഖൈമ, ആർ കെ ശാഫി അൽ ഐൻ, ഷജീൽ കാക്കൂർ, ഫഹദ് ഇളഞ്ചേരി, മുജീബ് സേഫ്റ്റി, ഉമർ ഖയ്യാം എന്നിവർ ആശംസകൾ അർപ്പിച്ചു. സ്നേഹോപഹാരം ഏറ്റുവാങ്ങിയ ശേഷം അബ്ദുൽ കരീം കൊച്ചന്നൂർ, ഷാനവാസ് അരക്കിണർ എന്നിവർ മറുപടി പ്രസംഗം നടത്തി. ശേഷം ഉസ്മാൻ കാരശ്ശേരി , ഷംലാദ്, റയ്യാൻ മുസ്തഫ, റാസിൽ മോനൂസ്, ഹർഷാദ് കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്ന് നടന്നു.
മുസ്തഫ കുനിയിൽ സ്വാഗതവും നൗഫൽ മുണ്ടക്കുറ്റി നന്ദിയും പറഞ്ഞു. വിവിധ പരിപാടികൾക്ക് ശാഹുൽ മുറിയനാൽ,ഷമീർ കെൻടെക്ക്, സബീർ അലി, സുനീർ വില്ലൻ, നിസാർ പൂനൂർ,സജീർ നല്ലളം, അനസ്, മുനാസ് മുബാറക്, മുഹമ്മദ് പൂനൂർ, മർസൂഖ്, ജംഷീർ ഷാർജ, റാസിൽ ഇ, സൈനു കോളിക്കൽ, മനാഫ്, മുഹാസിർ, എന്നിവർ നേതൃത്വം നൽകി.