യാത്ര ഇത്തിഹാദ് എയർവേയ്സിലാണോ? അബുദാബിയിലിറങ്ങാം, 2 ദിവസം സൗജന്യമായി തങ്ങാം
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം. മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിക്കാനാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും

അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം. മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിക്കാനാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും ഇത്തിഹാദ് എയർവേയ്സും ഒപ്പുവച്ചു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇത്തിഹാദ് എയർവേയ്സ് വെബ്സൈറ്റിലൂടെ ടിക്കറ്റ് എടുത്ത് അബുദാബി വഴി യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ ആനുകൂല്യം. ഓൺലൈനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ സൗജന്യ താമസത്തിനായി ഹോട്ടലുകൾ തിരഞ്ഞെടുക്കാം.അബുദാബിയെ രാജ്യാന്തരതലത്തിൽ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഡിസിടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗസിരി പറഞ്ഞു. യാത്രയ്ക്കൊപ്പം വിനോദസഞ്ചാരത്തിനും സാംസ്കാരിക വിനിമയത്തിനും കൂടിയുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഇത്തിഹാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റൊനോൾഡോ നെവ്സ് പറഞ്ഞു.
പുതിയ പദ്ധതിയിലൂടെ ഒരു ലക്ഷത്തിലേറെ പേരെ 2025ൽ അബുദാബിയിലെത്തിക്കാനാണ് ശ്രമം. ഒരിക്കൽ തലസ്ഥാന നഗരി സന്ദർശിച്ചവർ കൂടുതൽ ആസ്വദിക്കാനായി വീണ്ടും എത്തുമെന്നാണ് പ്രതീക്ഷ.