റാസല്‍ഖൈമ∙ എസ്‌.കെ. പൊറ്റെക്കാട്ട്‌ സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്കാരം(10,000 രൂപയും പ്രശംസാപത്രവും) യുഎഇയിൽ പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം 'ചിലയ്ക്കാത്ത പല്ലി'ക്ക് ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള 25,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസല്‍ഖൈമ ∙ എസ്‌.കെ. പൊറ്റെക്കാട്ട്‌ സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്കാരം(10,000 രൂപയും പ്രശംസാപത്രവും) യുഎഇയിൽ പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം 'ചിലയ്ക്കാത്ത പല്ലി'ക്ക് ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള 25,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം കെ. പി. രാമനുണ്ണി(ഹൈന്ദവം) ക്കാണ്. പ്രഫ.എം.കെ. സാനു , ഡോ.പി. സോമൻ, സുജാ സൂസൻ ജോർജ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ പുരസ്കാരം നിർണയിച്ചത്‌. 

മലയാളം മിഷൻ റാസൽഖൈമ ചാപ്റ്റർ സെക്രട്ടറിയും, ചേതന റാസൽഖൈമയുടെ മുൻ ഭാരവാഹിയും കൂടിയായ അക്ബർ, ഉറൂബ്‌ ചെറുകഥാ പുരസ്കാരം, അക്കാഫ്‌ പോപ്പുലർ ചെറുകഥാ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്‌. കഴിഞ്ഞ വർഷത്തെ ഷാർജ ബുക്‌ ഫെയറിൽ പ്രകാശനം ചെയ്ത പുസ്തകം ഹരിതം ബുക്സാണ്‌ പ്രസിദ്ധീകരിച്ചത്‌. പുരസ്കാരങ്ങൾ ജൂൺ അവസാനവാരം കോഴിക്കോട്ട് സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ രമേശൻ ദേവപ്രിയം, ട്രഷറർ  പി .കെ. റാണി എന്നിവർ അറിയിച്ചു.