മലയാളത്തില്‍ മബേല ഇന്ത്യന്‍ സ്കൂളിന് നൂറില്‍ നൂറ്
മസ്‌കത്ത് ∙ സി ബി എസ് ഇ പത്താം തരം പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളം രണ്ടാം ഭാഷയായി പരീക്ഷയെഴുതിയ മബേല ഇന്ത്യൻ സ്‌കൂളിലെ 109 വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. ഒമ്പത് വിദ്യാർഥികൾ നൂറിൽ നൂറും മാർക്കു സ്വന്തമാക്കി ഉജ്ജ്വല വിജയം കരസ്ഥമാക്കി. 15 വിദ്യാർഥികൾ 99 മാർക്കും ആറു വിദ്യാർഥികൾ 98

മസ്‌കത്ത് ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളം രണ്ടാം ഭാഷയായി പരീക്ഷയെഴുതിയ മബേല ഇന്ത്യൻ സ്‌കൂളിലെ 109 വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. ഒമ്പത് വിദ്യാർഥികൾ നൂറിൽ നൂറും സ്വന്തമാക്കി ഉജ്ജ്വല വിജയം കരസ്ഥമാക്കി. 15 വിദ്യാർഥികൾ 99 മാർക്കും ആറു വിദ്യാർഥികൾ 98 മാർക്കും ഒമ്പത് വിദ്യാർഥികൾ 97 മാർക്കും നേടി വിജയത്തിളക്കത്തിന് മാറ്റു കൂട്ടി. 38 വിദ്യാർഥികൾ 85നും 96നും ഇടയ്ക്കും മാർക്കും നേടി.
പ്രവാസ ലോകത്തെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം സിബിഎസ്ഇ പരീക്ഷയിൽ മലയാളത്തിൽ നൂറിൽ നൂറും നേടുക എന്നത് ഏറെ പ്രയാസകരമായിരുന്നു. കഴിഞ്ഞവർഷവും ഒമ്പത് വിദ്യാർഥികൾ നൂറിൽ നൂറു മാർക്ക് നേടിയിരുന്നു. ഈ വർഷവും മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലയാളം അധ്യാപകനും വകുപ്പു മേധാവിയുമായ സി. പി. സുധീർ അഭിപ്രായപ്പെട്ടു.
ഉന്നത വിജയം കരസ്ഥമാക്കി മബേല സ്‌കൂളിന്റെ അഭിമാനതാരങ്ങളായ വിദ്യാർഥികളെയും അവരെ നേട്ടത്തിനു പ്രാപ്തരാക്കിയ മലയാളം അധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ, സ്‌കൂൾ പ്രിൻസിപ്പൽ പി. പർവീൺ കുമാർ, വൈസ് പ്രിൻസിപ്പൽ സവിത സലൂജ, അസി. വൈസ് പ്രിൻസിപ്പൽ സുരേഷ് എം എസ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു.
നൂറിൽ നൂറുമാർക്ക് മാർക് നേടിയവർ:
അഭിഷേക് ദീപക്, ആത്മജ അരുൺ, ഗ്രീഷ്മ ഗിരീഷ്, മരിയ പിന്റോ, പാർഥീവ് രവീന്ദ്രൻ, കൃപ എൽസ വിനു, ഫാത്തിമ സന, മെർലിൻ മരിയ പ്രദീപ്, ശ്രാവണ എസ് നായർ.