ഫാ. ഡെന്നിസ് കെ ഡാനിയേലിനും കുടുംബത്തിനും യാത്രയയപ്പ് നൽകി
ഒമാനിലെ വൈദിക സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗാല സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഡെന്നിസ് കെ ഡാനിയേലിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.

മസ്‌കത്ത് ∙ ഒമാനിലെ വൈദിക സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗാല സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഡെന്നിസ് കെ ഡാനിയേലിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ യാത്രയയപ്പ് ചടങ്ങ് നടന്നത്.
ഇടവക ട്രസ്റ്റി ജിജി വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇടവകയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും ആധ്യാത്മിക സംഘടനാ ഭാരവാഹികളും മുന്‍ എക്‌സിക്യൂട്ടീവ് പ്രതിനിധികളും മലങ്കര അസോസിയേഷന്‍, ഭദ്രാസന പ്രതിനിധികളും സീനിയര്‍ ഇടവക അംഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ ഇടവകയ്ക്കായി ഫാ. ഡെന്നിസ് കെ ഡാനിയേൽ നൽകിയ സേവനങ്ങൾ, ആരാധനയിലെ കൃത്യനിഷ്ഠ, സഹോദരി സഭകളുമായുള്ള സൗഹൃദം, നേതൃപാടവം എന്നിവയെല്ലാം ചടങ്ങിൽ പ്രസംഗിച്ചവർ പ്രശംസിച്ചു. മറുപടി പ്രസംഗത്തിൽ അച്ചൻ ഇടവകയുടെ ഇതുവരെയുള്ള സഹകരണത്തിന് നന്ദി അറിയിച്ചു. ഇടവക സെക്രട്ടറി മോനി ഡാനിയേൽ കൃതജ്ഞത രേഖപ്പെടുത്തി.