യുഎഇയിൽ സ്വദേശിവത്കരണ നിയമം ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ
അബുദാബി ∙ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ മന്ത്രാലയം പുതിയ മുന്നറിയിപ്പും നൽകി. സ്വദേശിവത്കരണ പദ്ധതിയെ തുരങ്കം വയ്ക്കാൻ ലക്ഷ്യമിടുന്ന ഹാനികരമായ സമ്പ്രദായങ്ങൾ

അബുദാബി ∙ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ മന്ത്രാലയം പുതിയ മുന്നറിയിപ്പും നൽകി.
സ്വദേശിവത്കരണ പദ്ധതിക്ക് തുരങ്കം വയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ നിയമമനുസരിച്ച് കർശനമായി കൈകാര്യം ചെയ്യും. 2022 പകുതി മുതൽ ഈ മാസം 16 വരെയുള്ള അവലോകന കാലയളവിൽ നിയമവിരുദ്ധമായി നിയമിച്ച 2,170 സ്വദേശികളെ മന്ത്രാലയം ഇൻസ്പെക്ടർമാർ കണ്ടെത്തി. 2,170 യുഎഇ പൗരന്മാരെ നിയമിച്ച 1,379 സ്വകാര്യ കമ്പനികളെ പരിശോധനാ സംഘം വിജയകരമായി തിരിച്ചറിഞ്ഞുവെന്നും വ്യക്തമാക്കി. ഓരോ കേസിലും നിയമലംഘകർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. അതേസമയം, 20,000-ത്തിലേറെ സ്വകാര്യ കമ്പനികൾ സ്വദേശികളെ നിയമിക്കുകയും സ്വദേശിവത്കരണ നയങ്ങളും തീരുമാനങ്ങളും പാലിക്കുകയും ചെയ്തിട്ടുണ്ട്.
നിയമം ലംഘിക്കുന്നവരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്വദേശിവത്കരണ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായ എന്തെങ്കിലും കാണുകയോ അറിയുകയോ ആണെങ്കിൽ 600590000 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെടുകയോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യുകയോ വേണം.
അതേസമയം, ഈ വർഷം ജൂൺ 30-ന് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്ക് മുൻപ് 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികളോട് നൈപുണ്യമുള്ള ജോലികളിൽ അർധവാർഷിക സ്വദേശികളുടെ ലക്ഷ്യങ്ങളുടെ 1 ശതമാനം വളർച്ച കൈവരിക്കാൻ അധികൃതർ നിർദേശിച്ചു. നഫീസ് പ്രോഗ്രാമിന്റെ സമാരംഭത്തിന് ശേഷം 2021 സെപ്തംബർ മുതൽ യുഎഇ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിൽ ശ്രദ്ധേയമായ 170 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി മന്ത്രാലയം റിപോർട് ചെയ്തു.
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; 170 ശതമാനം വർധനവ്
2021 സെപ്തംബർ മുതൽ നഫീസ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷം യുഎഇ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിൽ ശ്രദ്ധേയമായ 170 ശതമാനം വർധനവ് രേഖപ്പെടുത്തി. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാൻ അൽ അവറും കമ്പനികളുടെ അർപ്പണബോധത്തെയും മികവിനെയും അഭിനന്ദിച്ചു.