സൗദിയില്‍ നിന്ന് ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അറബ് വംശജരായ 14 പേർ മരിച്ചു
യാംബു ∙ സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വീസ പുതുക്കുന്നതിനായി ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അറബ് വംശജരായ 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് അറബ് രാജ്യങ്ങളിലെ

യാംബു ∙ സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വീസ പുതുക്കുന്നതിനായി ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അറബ് വംശജരായ 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിൽ ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം.
ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് അറബ് രാജ്യങ്ങളിലെ പൗരന്മാരെയും കൊണ്ട് ജോർദാനിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഈജിപ്ഷ്യൻ കുടുംബങ്ങളിലെ കുട്ടികള്‍ അടക്കമുള്ളവർ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മരിച്ചവരിൽ കൂടുതലും ഈജിപ്ത് സ്വദേശികളാണെന്നാണു വിവരം.
അപകടം നടന്ന ഉടനെ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. പരുക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.