തൊഴിൽ നഷ്ട ഇൻഷുറൻസ്: അംഗങ്ങളായത് 75 ലക്ഷം പേർ
ദുബായ് ∙ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 75 ലക്ഷം പേരെന്ന് മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയം. പദ്ധതി നിലവിൽ വന്ന 2023 ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്. സ്വദേശികൾക്കും വിദേശികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. തൊഴിലുടമകൾ, സംരംഭകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ

ദുബായ് ∙ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 75 ലക്ഷം പേരെന്ന് മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയം. പദ്ധതി നിലവിൽ വന്ന 2023 ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്. സ്വദേശികൾക്കും വിദേശികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
തൊഴിലുടമകൾ, സംരംഭകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറിൽ ജോലി ചെയ്യുന്നവർ, 18 വയസ്സ് തികയാത്ത ജോലിക്കാർ, പെൻഷൻ പറ്റി പുതിയ തൊഴിൽ കണ്ടെത്തിയവർ എന്നിവർക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്യേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്. സ്വമേധയാ തൊഴിലാളി റജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തും. www.iloe.ae വെബ്സൈറ്റ് വഴി പദ്ധതിയിൽ അംഗമാകണം.