കാറുകൾ കൂട്ടിയിടിച്ചു; വനിതാ ഡ്രൈവർക്കെതിരെ 10 ലക്ഷം ദിർഹം നഷ്ടപരിഹാരമാവശ്യപ്പെട്ട് ഈജിപ്ഷ്യൻ സ്വദേശി
ദുബായ് ∙ അഞ്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണക്കാരിയായ വനിതാ ഡ്രൈവർക്കെതിരെ ഒരു ഈജിപ്ഷ്യൻ സ്വദേശി 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. അപകടത്തെത്തുടർന്ന് തനിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചു എന്ന കാരണത്താലായിരുന്നു ഒരു കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ഇൗജിപ്ഷ്യൻ

ദുബായ് ∙ അഞ്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണക്കാരിയായ വനിതാ ഡ്രൈവർക്കെതിരെ ഒരു ഈജിപ്ഷ്യൻ സ്വദേശി 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. അപകടത്തെത്തുടർന്ന് തനിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചു എന്ന കാരണത്താലായിരുന്നു ഒരു കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ഇൗജിപ്ഷ്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാർജ സിവിൽ കോടതിയിൽ നഷ്ടപരിഹാര ക്ലെയിം സമർപ്പിച്ചത്.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് എമിറാത്തി യുവതിയെ കഴിഞ്ഞയാഴ്ച ഷാർജ ട്രാഫിക് കോടതി ശിക്ഷിച്ചിരുന്നു. യുവതി കുറ്റം സമ്മതിക്കുകയും സിവിൽ വ്യവഹാരം ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതിനെത്തുടർന്ന് കോടതി അവർക്ക് 1,000 ദിർഹം പിഴ ചുമത്തി.
ട്രാഫിക് അധികൃതരും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ യുവതി അശ്രദ്ധമായും നിയമവിരുദ്ധമായും വലത് ലെയ്നിൽ നിന്ന് ഇടത്തേക്ക് തിരിയുകയും അവരുടെ ഇടതുവശത്ത് ഒരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. ആദ്യ കൂട്ടിയിടിയുടെ ആഘാതത്തിൽ മറ്റ് നാല് കാറുകൾ കൂടി അപകടത്തിൽപ്പെട്ടു. മൂന്നാമത്തെ കാറിലായിരുന്നു പരാതി നൽകിയ ഇൗജിപ്ഷ്യൻ. പരുക്കിനെ തുടർന്ന് തന്റെ കക്ഷിയുടെ തോളിൽ വൈകല്യം ബാധിച്ചതായി ഇയാളുടെ അഭിഭാഷകൻ ഹാനി ഹമ്മൂദ ഹഗാഗ് കോടതിയെ ധരിപ്പിച്ചു.
ഭാരം വഹിക്കാനോ ഇടത് തോൾ ചലിപ്പിക്കാനോ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ ചലനം തടസ്സപ്പെട്ടുവെന്ന് വ്യക്തമാക്കി. അപകടത്തിന് തൊട്ടുപിന്നാലെ തന്റെ കക്ഷി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഭാരിച്ച ചികിത്സാ ബില്ലുകൾ അടയ്ക്കുകയും മാനസീകമായും ശാരീരികമായും ദുരിതമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സിവിൽ ട്രാൻസാക് ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 292 അനുസരിച്ച് നഷ്ടപരിഹാരം അർഹിക്കുന്നുവെന്നാണ് ഇരയുടെ അഭിഭാഷകന്റെ വാദം.