ഹജ്: ആഭ്യന്തര തീർഥാടകർക്ക് രണ്ടുതരം പാക്കേജുകളുമായി സൗദി
മക്ക ∙ സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്തിസാദിയ പാക്കേജിൽ അടിസ്ഥാന സേവനമായ മക്കയിൽ താമസം, മിന, അറഫ, മുസ്ദലിഫ

മക്ക ∙ സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്.
-
Also Read
ഹജ്: 1300 പേർ സൗദി രാജാവിന്റെ അതിഥികൾ
4000 ദിർഹത്തിന്റെ ഇഖ്തിസാദിയ പാക്കേജിൽ അടിസ്ഥാന സേവനമായ മക്കയിൽ താമസം, മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള യാത്ര (ദുൽഹജ് 8 മുതൽ 12 വരെ) എന്നിവ ഉൾപ്പെടും. എന്നാൽ മിനായിലെ താമസം തീർഥാടകർ സ്വയം കണ്ടെത്തണം. 13,000 ദിർഹത്തിന്റെ പാക്കേജിൽ മിനായിൽ കിദാന അൽവാദി ടവറിൽ താമസം, യാത്രയ്ക്ക് എസി ബസ്, യാത്രയിലുടനീളം ഭക്ഷണ പാനീയങ്ങൾ, അറഫയിൽ തമ്പുകൾ, മുസ്ദലിഫയിൽ താമസം എന്നിവ ഉൾപ്പെടും. മിനായിലെ ജംറയ്ക്ക് ഒരു കിലോമീറ്റർ അടുത്താണ് ഈ താമസ കെട്ടിടം. 5 നില കെട്ടിടത്തിലെ ഓരോ മുറിയിലും 25–30 തീർഥാടകരെ പാർപ്പിക്കാം. ആഭ്യന്തര തീർഥാടകർക്ക് localhaj.haj.gov.sa ലിങ്കിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും പണവും അടച്ച് ഹജ് അനുമതി നേടാം.