മലയാളി യുവാക്കൾക്ക് മറൈൻ സർവീസ് മേഖലയിൽ പരിശീലനം; ദുബായിലും കേരളത്തിലും
ദുബായ് ∙ കേരളത്തിന്റെ വിജ്ഞാന മൂലധന സമ്പദ്ഘടന ശക്തമാക്കാൻ രൂപീകരിച്ച കേരള നോളജ് ഇക്കോണമി മിഷനും കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി വേൾഡ് മലയാളി കൗൺസിൽ സഹകരിക്കും. സഹകരണത്തിന്റെ ഭാഗമായി മറൈൻ സർവീസ് മേഖലയിൽ കേരളത്തിലെ യുവാക്കൾക്കു പരിശീലനം നൽകാൻ ധാരണയായി. മറൈൻ സർവീസ് മേഖലയിൽ

ദുബായ് ∙ കേരളത്തിന്റെ വിജ്ഞാന മൂലധന സമ്പദ്ഘടന ശക്തമാക്കാൻ രൂപീകരിച്ച കേരള നോളജ് ഇക്കോണമി മിഷനും കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി വേൾഡ് മലയാളി കൗൺസിൽ സഹകരിക്കും. സഹകരണത്തിന്റെ ഭാഗമായി മറൈൻ സർവീസ് മേഖലയിൽ കേരളത്തിലെ യുവാക്കൾക്കു പരിശീലനം നൽകാൻ ധാരണയായി. മറൈൻ സർവീസ് മേഖലയിൽ പഠിക്കുന്നവർക്കും തൊഴിൽ അന്വേഷകർക്കും ലോക നിലവാരമുള്ള നൈപുണ്യ പരിശീലനം ദുബായിലും കേരളത്തിലും നൽകും.
വ്യവസായി എൻ.എം പണിക്കരുടെ എക്സ്പെർട് യുണൈറ്റഡ് മറൈൻ സർവീസസ് ഷിപ്പിങ് കമ്പനിയാണ് പരിശീലനം നൽകുക. ലോക രാജ്യങ്ങളിലെ മറൈൻ സർവീസ് മേഖലയിൽ കേരളത്തിന്റെ വിജ്ഞാന മൂലധനവും തൊഴിൽ നൈപുണ്യവും എത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് എൻ.എം. പണിക്കർ പറഞ്ഞു. കെ-ഡിസ്ക് സിഇഒ ഡോ.പി.വി. ഉണ്ണികൃഷ്ണൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ജെറോ വർഗീസ്, രാജേഷ് പിള്ള, എ.വി. ബൈജു, ഡയസ് ഇടിക്കുള എന്നിവർ പ്രസംഗിച്ചു.