‘യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ സ്വർണ ഇറക്കുമതി അഞ്ച് വർഷത്തിനുള്ളിൽ 200 ടണ്ണിലെത്തും’
ദുബായ്∙ യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ സ്വർണ ഇറക്കുമതി അഞ്ച് വർഷത്തിനുള്ളിൽ 200 ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ അധികൃതർ പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ

ദുബായ്∙ യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ സ്വർണ ഇറക്കുമതി അഞ്ച് വർഷത്തിനുള്ളിൽ 200 ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ അധികൃതർ പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി)സംഘടിപ്പിച്ച ഇത്തരത്തിലുള്ള ആദ്യത്തെ ഏകദിന സെമിനാറിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎഇയിലേയ്ക്ക് 10 ബില്യൻ യുഎസ് ഡോളറിലധികം വാർഷിക കയറ്റുമതി നേടുന്നതിന് ഉഭയകക്ഷി കരാർ ഇന്ത്യയുടെ രത്ന, ആഭരണ മേഖലയെ ലക്ഷ്യമിടുന്നു. കൂടാതെ യുഎഇയിൽ നിന്ന് 120 ടൺ വരെ സ്വർണം ഒരു ശതമാനം തീരുവയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് അനുമതിയുമുണ്ട്.
കുറഞ്ഞ തീരുവയിൽ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി വർധിപ്പിക്കുന്നതിനായി 2022 മാർച്ചിൽ യുഎഇയുമായി ഇന്ത്യ പ്രത്യേക കരാർ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ആഭരണ കയറ്റുമതിയുടെ ഇറക്കുമതി തീരുവ 5 ശതമാനത്തിൽ നിന്ന് 'പൂജ്യമാ'യി കുറച്ചു. യുഎഇയിലേക്കുള്ള ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയുടെ നേട്ടങ്ങളും മുന്നോട്ടുള്ള സാധ്യതകളും ചർച്ച ചെയ്തു.
യുഎഇയിലെ കുറഞ്ഞ ഇറക്കുമതി തീരുവ പോലുള്ള ഘടകങ്ങളാൽ നയിക്കപ്പെടുന്ന സംയുക്ത വളർച്ചയുടെ പരിധിയിലാണ് ഇന്ത്യൻ ആഭരണ വ്യവസായം നിൽക്കുന്നതെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ സായം മെഹ്‌റ പറഞ്ഞു. ഇന്ത്യയുടെ രത്ന, ആഭരണ വ്യവസായം ഇന്ന് ലോകമറിയപ്പെടുന്നു. കുറഞ്ഞ തൊഴിൽ ചെലവ്, മെച്ചപ്പെട്ട നിലവാരം, അതുല്യമായ കരകൗശലവസ്തുക്കൾ, ഈ നീക്കത്തെ പിന്തുണയ്ക്കുന്നതിനായി യുഎഇയിലെ നയപരമായ തീരുമാനങ്ങൾ എന്നീ ഘടകങ്ങൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് അനുകൂലമാണ്. ഇന്ത്യൻ ജ്വല്ലറികൾ കുറഞ്ഞ ഡ്യൂട്ടിയിൽ മൂല്യവർധിത ഉൽപന്നങ്ങൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നു. തനത് രൂപകല്പനകൾ, ആകർഷകമായ മോഡൽ, സാംസ്കാരികവും ആധുനികവുമായ ഡിസൈൻ ശൈലികളുടെ സംയോജനം എന്നിവ കാരണം വിലകൂടിയ ഇന്ത്യൻ ആഭരണങ്ങൾക്ക് യുഎഇ വിപണിയിൽ ആവശ്യക്കാരേറെയാണെന്ന് ജിജെസി വൈസ് ചെയർമാൻ രാജേഷ് റോക്‌ഡെ പറഞ്ഞു. ജ്വല്ലറി അസോസിയേഷനുകളും 65,000-ത്തിലേറെ പങ്കാളികളും ഞങ്ങളുമായി നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടിരിക്കുന്നു.
ബുള്ളിയൻ ഡീലർമാർ മുതൽ ചില്ലറ വ്യാപാരികൾ വരെയുള്ള മുഴുവൻ ജ്വല്ലറി മൂല്യ ശൃംഖലയിലും ജിജെസിപ്രവർത്തിക്കുന്നു.
ശൃംഖലയിലുടനീളം കാര്യക്ഷമതയും സുതാര്യതയും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് ജ്വല്ലറികൾ ഊന്നൽ നൽകി.
യുഎഇ വഴിയുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിലൂടെയുള്ള ബിസിനസ് വിപുലീകരണത്തിന്‍റെസാധ്യതകൾ ജവഹറ ജ്വല്ലറി ദുബായ് സിഇഒ തൗഹിദ് അബ്ദല്ല വിശദീകരിച്ചു. സെമിനാറിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100-ലേറെ ജ്വല്ലറികളും യുഎഇയിൽ നിന്നുള്ള പ്രമുഖ ഇറക്കുമതിക്കാരും പങ്കെടുത്തു. ജിജെസി നെക്സ്റ്റ് ജെൻ കൺവീനർ നിലേഷ് ശോഭവത് സെമിനാർ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര ധനസഹായം, മാറുന്ന സുരക്ഷ, ബിസിനസ്സ് ലാൻഡ്‌സ്‌കേപ്പ്, യുഎഇയിൽ ബിസിനസുകൾ എങ്ങനെ സജ്ജീകരിക്കാം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നടന്നു. ഫോൺ : 9340031608.