ഖത്തറിൽ താരമായി ഇന്ത്യൻ മാമ്പഴം; ജാമുകള്‍, മധുരപലഹാരങ്ങള്‍, ഐസ്ക്രീം എന്നിവയ്ക്കും ഡിമാൻഡ്
ദോഹ ∙ സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴ മേളയ്ക്ക് തുടക്കമായി.സൂഖിലെ ഈസ്റ്റേണ്‍ സ്ക്വയറില്‍ ആരംഭിച്ച മാമ്പള മേള ഖത്തര്‍ വിദേശകാര്യമന്ത്രാലയം ചീഫ് ഓഫ് പ്രോട്ടോക്കോള്‍ ഇബ്രാഹിം ഫക്രു, പിഇഒ എംഡി നാസര്‍ റാഷിദ് അല്‍ നൈമി, ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍

ദോഹ ∙ സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴ മേളയ്ക്ക് തുടക്കമായി. സൂഖിലെ ഈസ്റ്റേണ്‍ സ്ക്വയറില്‍ ആരംഭിച്ച മാമ്പള മേള ഖത്തര്‍ വിദേശകാര്യമന്ത്രാലയം ചീഫ് ഓഫ് പ്രോട്ടോക്കോള്‍ ഇബ്രാഹിം ഫക്രു, പിഇഒ എംഡി നാസര്‍ റാഷിദ് അല്‍ നൈമി, ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ എംബസിയുടെയും എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലിന്റെയും (ഐബിപിസി) സഹകരണത്തോടെയാണ് മേള നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഇനം മാമ്പഴങ്ങള്‍ കാണുക മാത്രമല്ല സന്ദര്‍ശകര്‍ക്ക് രുചിച്ചറിയാനുള്ള അവസരവുമുണ്ട്.
ഇഷ്ടമുള്ള മാമ്പഴം മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്യാം. മാമ്പഴം മാത്രമല്ല മാമ്പഴം കൊണ്ടുള്ള ജാമുകള്‍, മധുരപലഹാരങ്ങള്‍, ഐസ്ക്രീം, മാങ്ങ അച്ചാര്‍ തുടങ്ങി വിവിധ ഇനം വിഭവങ്ങളും വാങ്ങാം. വൈകിട്ട് 4.00 മുതല്‍ രാത്രി 9.00 വരെയാണ് മേളയിലേക്ക് പ്രവേശനം. വ്യാഴാഴ്ച ആരംഭിച്ച മേള ജൂണ്‍ 8 വരെ തുടരും.