നിയമലംഘനം: യുഎഇയിൽ 5 മാസത്തിനിടെ ബ്ലോക് ചെയ്തത് 1,117 സൈറ്റുകൾ
അബുദാബി ∙ യുഎഇയിൽ സൈബർ നിയമം ലംഘിച്ച 1117 വെബ്സൈറ്റുകൾ ബ്ലോക് ചെയ്തതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഈ വർഷം 5 മാസത്തിനിടെയാണ് ഇത്രയും വെബ്സൈറ്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ച് അനധികൃത വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടി

അബുദാബി ∙ യുഎഇയിൽ സൈബർ നിയമം ലംഘിച്ച 1117 വെബ്സൈറ്റുകൾ ബ്ലോക് ചെയ്തതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഈ വർഷം 5 മാസത്തിനിടെയാണ് ഇത്രയും വെബ്സൈറ്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്.
ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ച് അനധികൃത വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. റമസാനിലാണ് കൂടുതൽ വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതെന്ന് അസി. അണ്ടർ സെക്രട്ടറി (ബൗദ്ധിക സ്വത്തവകാശ വിഭാഗം) ഡോ. അബ്ദുൽറഹ്മാൻ ഹസ്സൻ അൽ മുഐനി അറിയിച്ചു. കഴിഞ്ഞ വർഷം 62 വെബ്സൈറ്റുകളാണ് റദ്ദാക്കിയത്. അനധികൃത വെബ്സൈറ്റുകളുടെ എണ്ണമേറുന്നതിനാൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും വ്യക്തമാക്കി.