ഗതാഗത മേഖലയിലെ വൻകുതിപ്പിന് യുഎഇ
ദുബായ് ∙ കര ഗതാഗതം ഊർജിതമാക്കുന്നതിന് പുതിയ ലാൻഡ് ട്രാൻസ്പോർട്ട് ലോജിസ്റ്റിക് നയം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 6 വർഷത്തിനിടെ 17 പദ്ധതികൾ നടപ്പാക്കുന്ന കർമരേഖയും അനുബന്ധ പദ്ധതികളും ഉൾക്കൊള്ളുന്ന നയത്തിന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ

ദുബായ് ∙ കര ഗതാഗതം ഊർജിതമാക്കുന്നതിന് പുതിയ ലാൻഡ് ട്രാൻസ്പോർട്ട് ലോജിസ്റ്റിക് നയം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 6 വർഷത്തിനിടെ 17 പദ്ധതികൾ നടപ്പാക്കുന്ന കർമരേഖയും അനുബന്ധ പദ്ധതികളും ഉൾക്കൊള്ളുന്ന നയത്തിന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഗതാഗത മേഖലയുടെ സംഭാവന 1680 കോടി ദിർഹമാക്കി ഉയർത്തുക, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക, കാർബൺ മലിനീകരണം 30% കുറയ്ക്കുക, പ്രവർത്തനക്ഷമത 10% മെച്ചപ്പെടുത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങളെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
പ്രമുഖ ബിസിനസ്, സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ ആഗോള മത്സരശേഷി വർധിപ്പിക്കാനും ലോകത്തിലെ ഏറ്റവും മികച്ച 3 സാമ്പത്തിക നഗരങ്ങളിൽ ഒന്നായി ഉയർത്താനും ഇത് ലക്ഷ്യമിടുന്നു. അത്യാധുനിക വാഹനങ്ങൾക്കായി വാണിജ്യ ഗതാഗത മേഖലയുമായി സഹകരിക്കുക, നൂതന രീതികളും ഭാവി സാങ്കേതികവിദ്യകളും സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയും തന്ത്രത്തിന്റെ ഭാഗമാണ്. ബിസിനസ് ചെയ്യുന്നതിനുള്ള തടസ്സങ്ങൾ നീക്കിയും നടപടികൾ ലഘൂകരിച്ചും പ്രവർത്തനം മെച്ചപ്പെടുത്തും. കാർബൺ മലിനീകരണമില്ലാത്ത വാഹനങ്ങൾക്ക് പ്രാമുഖ്യം നൽകും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതാണ് പുതിയ കർമരേഖ.