ഒ സി വൈ എം ഒമാൻ സോൺ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗോബ്ര ഇന്ത്യൻ സ്കൂളിന് വൃക്ഷത്തൈകൾ നൽകി
ഒ സി വൈ എം ഒമാൻ സോൺ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, " മരം ഒരു തണൽ ഭൂമിക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ഗോബ്ര ഇന്ത്യൻ സ്കൂളിന് വൃക്ഷത്തൈകൾ നൽകി. ആഗോള പരിസ്ഥിതിയുടെ വ്യതിയാനത്തെ നാം ഗൗരവപൂർവം കാണേണ്ടതാണെന്നും, മാറിവരുന്ന കാലാവസ്ഥകൾക്ക് കാരണം വനം കയ്യേറ്റവും, കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കലും

മസ്കത്ത്∙ ഒസിവൈഎം ഒമാൻ സോൺ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, " മരം ഒരു തണൽ ഭൂമിക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ഗോബ്ര ഇന്ത്യൻ സ്കൂളിന് വൃക്ഷത്തൈകൾ നൽകി. ആഗോള പരിസ്ഥിതിയുടെ വ്യതിയാനത്തെ നാം ഗൗരവപൂർവം കാണേണ്ടതാണെന്നും, മാറിവരുന്ന കാലാവസ്ഥകൾക്ക് കാരണം വനം കയ്യേറ്റവും, കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കലും ആണെന്നും, വരുംതലമുറയ്ക്ക് ഭൂമിയിൽ ജീവിക്കുവാൻ സസ്യ,ജലാശയങ്ങൾ അത്യാവശ്യം ഘടകമാണെന്നും, ഭൂമിക്ക് തണലേകുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ പാപ്രി ഘോഷ് ഓർമിപ്പിച്ചു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ, ജി.ശ്രീകുമാർ, ഷീബ നായർ, അക്കൗണ്ട്സ് ഹെഡ് ജോസ് തോമസ്, ഹെഡ് ബോയ് സഭയസച്ചി ചൗധരി, ഹെഡ് ഗേൾ സഞ്ചന പ്രവീൺ, വൈസ് ഹെഡ് ബോയ് മിഥുൻ മണികണ്ഠൻ, വൈസ് ഹെഡ് ഗേൾ ഗീതിക നമ്പ്യാർ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ സ്വീകരിച്ചു. പദ്ധതിയോട് അനുബന്ധിച്ച് ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നൽകുമെന്നെ ഭാരവാഹികളായ മാത്യു മെഴുവേലി, ഷിനു കെ എബ്രഹാം, റെജി ജോസഫ് എന്നിവർ അറിയിച്ചു.