'മസ്‌കത്ത് പൂരം 2024' ഓഗസ്റ്റ് 23ന്
പഞ്ചവാദ്യസംഘം 20–ാം വാർഷിക ആഘോഷം ഓഗസ്റ്റ് 23ന് അൽ ഫലജ് ഹാളിൽ അരങ്ങേറും.
പഞ്ചവാദ്യസംഘം 20–ാം വാർഷിക ആഘോഷം ഓഗസ്റ്റ് 23ന് അൽ ഫലജ് ഹാളിൽ അരങ്ങേറും.
പഞ്ചവാദ്യസംഘം 20–ാം വാർഷിക ആഘോഷം ഓഗസ്റ്റ് 23ന് അൽ ഫലജ് ഹാളിൽ അരങ്ങേറും.
മസ്‌കത്ത് ∙ പഞ്ചവാദ്യസംഘം 20–ാം വാർഷിക ആഘോഷം ഓഗസ്റ്റ് 23ന് അൽ ഫലജ് ഹാളിൽ അരങ്ങേറും. കേരള പൈതൃക കലകളും ഒമാനി പരമ്പരാഗത കലകളും കോർത്തിണക്കികൊണ്ട് 'മസ്‌കത്ത് പൂരം' എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ഡോ. പി മുഹമ്മദലി രതീഷ് പട്ടിയാത്തിനു നൽകികൊണ്ട് നിർവ്വഹിച്ചു. ചന്തു മിറോഷ്, അജിത്കുമാർ, സതീഷ് പുന്നത്തറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആശാൻ തിച്ചൂർ സുരേന്ദ്രൻ നേതൃത്വം നൽകി മനോഹരൻ ഗുരുവായൂർ കോഡിനേറ്ററുമായി കഴിഞ്ഞ 20 വർഷമായി മസ്‌കത്തിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് മസ്‌കത്ത പഞ്ചവാദ്യസംഘം. പ്രശസ്ത കലാകാരൻ ശിവമണി അവതരിപ്പിക്കുന്ന ഉപകരണ സംഗീത ഫൂഷൻ, ഒമാനി കലാരൂപങ്ങൾ, പഞ്ചവാദ്യം, മേളം, തായമ്പക, കുതിര വേല, കാളകളി, തിറ, പൂതൻ തുടങ്ങി നാടൻ കലകൾ കോർത്തിണക്കികൊണ്ടാണു മസ്‌കത്ത് പൂരം അരങ്ങേറുന്നതെന്നും സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.