സൗദി തലസ്ഥാനത്തെ മെഗാപ്രോജക്ടുകൾക്ക് കീഴിലുള്ള പ്രധാന സംരംഭമായ ഗ്രീൻ റിയാദ്, നഗരത്തിലെ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു.

സൗദി തലസ്ഥാനത്തെ മെഗാപ്രോജക്ടുകൾക്ക് കീഴിലുള്ള പ്രധാന സംരംഭമായ ഗ്രീൻ റിയാദ്, നഗരത്തിലെ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി തലസ്ഥാനത്തെ മെഗാപ്രോജക്ടുകൾക്ക് കീഴിലുള്ള പ്രധാന സംരംഭമായ ഗ്രീൻ റിയാദ്, നഗരത്തിലെ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി തലസ്ഥാനത്തെ മെഗാപ്രോജക്ടുകൾക്ക് കീഴിലുള്ള പ്രധാന സംരംഭമായ ഗ്രീൻ റിയാദ്, നഗരത്തിലെ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു. അൽ മുൻസിയ, അൽ റിമാൽ, അൽഖാദിസിയ എന്നീ മൂന്ന് ജില്ലകളിലാണ് 550,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പാർക്കുകൾ വരുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ  മുൻകൈയിൽ 2019 ൽ സൽമാൻ രാജാവ് ആരംഭിച്ച ഗ്രീൻ റിയാദ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് റിയാദിലെ താമസക്കാർക്കും സന്ദർശകർക്കും മതിയായ വിനോദ ഇടങ്ങൾ നൽകിക്കൊണ്ട് ജീവിത നിലവാരം ഉയർത്തുക എന്നതാണ്. പദ്ധതി പൂർത്തീകരിക്കുന്നതോടെ നിലവിലുള്ളതിന്റ 16 മടങ്ങ്  പ്രതിശീർഷ ഹരിത ഇടം വർധിപ്പിക്കാനും ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റാനും ഇത് ശ്രമിക്കുന്നു. 10 ദശലക്ഷം മരങ്ങൾ രാജ്യത്ത് നട്ടുപിടിപ്പിക്കുന്നതടക്കം സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെയും വിഷൻ 2030ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ പദ്ധതി വലിയ സംഭാവന നൽകുന്നു.

ADVERTISEMENT

ഗ്രീൻ റിയാദ് പദ്ധതി പ്രകാരം നഗരത്തിൽ 7.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതുമൂലം ഹരിതവൽക്കരത്തിന്റെ മൊത്തം വിസ്തൃതിയുടെ 9 ശതമാനമായി വർധിപ്പിക്കുക, പ്രതിശീർഷ ഹരിത ഇടം 1.7 മുതൽ 28 ചതുരശ്ര മീറ്ററായി ഉയർത്തുക, മലിനീകരണവും പൊടിയും ലഘൂകരിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ താപനില കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ ഉദ്യമങ്ങൾ സഹായിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കിഴക്കൻ റിയാദിലെ ഈ മൂന്ന് പ്രധാന പാർക്കുകൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന വാദി സുലേയുടെ പ്രകൃതിദൃശ്യങ്ങളുമായി പരിധികളില്ലാതെ സമന്വയിക്കുന്നവിധമാണ് രൂപം നൽകുന്നത്. പാർക്കുകളിലെ മരങ്ങൾക്കിടയിലൂടെ ഉള്ള കാൽനട നടപ്പാതകൾ സ്പോർട്സ് ട്രാക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൊത്തം പാർക്ക് ഏരിയയുടെ 65 ശതമാനവും ഹരിത ഇടങ്ങളാണ്, 585,000-ലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും.

സൗദി ഗ്രീൻ റിയാദ് മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു . Image Credits: GreenRiyadh_SA

18 കിലോമീറ്റർ ആരോഗ്യ സംരക്ഷണ കാൽ നടത്തക്കാർക്കായുള്ള പാതകൾ, 8 കിലോമീറ്റർ റണ്ണിങ് ട്രാക്കുകൾ, 8.5 കിലോമീറ്റർ സൈക്കിൾ പാതകൾ, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നൂതനമായ 22 കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ പാർക്കുകളിൽ ഉണ്ട്. ഗ്രീൻ ആംഫിതിയറ്ററുകൾ, പ്ലാസകൾ, ഓപ്പൺ എയർ തിയറ്ററുകൾ, വിവിധ പ്രായക്കാർക്കുള്ള കായിക സൗകര്യങ്ങൾ, ജലാശയങ്ങൾ എന്നിവ സന്ദർശകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതോടൊപ്പെം ചുറ്റുമുള്ള പരിസ്ഥിതിക്ക് ഗുണമാവുകയും ചെയ്യും. 

ADVERTISEMENT

പ്രധാന പാർക്കുകൾ കൂടാതെ, ഗ്രീൻ റിയാദ് ഉദ്യമത്തിന്റെ ഭാഗമായി നഗരത്തിൽ മറ്റ് നിരവധി സംരംഭങ്ങളിൽ പ്രവർത്തിക്കുന്നു. താമസകേന്ദ്രങ്ങളുടെ അയൽപക്കങ്ങൾ ഹരിതവൽക്കരിക്കുക, അയൽപക്ക പാർക്കുകൾ നിർമിക്കുക,  താമസയിടങ്ങളിലെ തെരുവുകളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക, മരങ്ങൾ നിറഞ്ഞ നടപ്പാതകളും കാൽനട നടപ്പാതകളും സൃഷ്ടിക്കുക, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി പള്ളികൾ, സ്കൂളുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. താഴ്‌വരകൾ, പ്രധാന റോഡുകൾ, ചത്വരങ്ങൾ, മന്ത്രാലയങ്ങൾ, അധികാര കാര്യാലയങ്ങൾ, സർവകലാശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ, പൊതു കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ്  ഗ്രീൻ റിയാദ് പദ്ധതി. ഈ പദ്ധതികൾക്കായി ഗ്രീൻ റിയാദ് നഗരത്തിലുടനീളം 1,350 കിലോമീറ്റർ ജലസേചന ശൃംഖലകൾ വികസിപ്പിക്കുന്നു. ഹരിതവൽക്കരണ ഭൂപ്രകൃതി ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രോജക്റ്റിന്റെ നഴ്‌സറികൾ പ്രതിവർഷം 3 ദശലക്ഷം മരങ്ങളും കുറ്റിച്ചെടികളും മറ്റ് ഹരിതസംരക്ഷണ ഇനങ്ങളും ഉത്പാദിപ്പിക്കുന്നു.

English Summary:

Saudi Green Riyadh begins construction on three huge parks