അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം പെരുന്നാള്‍ സമ്മാനം; മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് നേട്ടം
അജ്മാൻ ∙ അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വൻ പെരുന്നാള്‍ സമ്മാനവുമായി ഭരണാധികാരി. ബലി പെരുന്നാൾ പ്രമാണിച്ച് അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

അജ്മാൻ ∙ അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വൻ പെരുന്നാള്‍ സമ്മാനവുമായി ഭരണാധികാരി. ബലി പെരുന്നാൾ പ്രമാണിച്ച് അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. ഈ സംഭാവന കേവലം സാമ്പത്തിക സഹായം മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമാണെന്ന് അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കിക്കൊണ്ട് മത്സ്യബന്ധന തൊഴിലിനെ പരിഗണിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അവരുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചുവടുവയ്പാണ് സംഭാവന. മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും ഇത് മാന്യമായ ജീവിതം ഉറപ്പാക്കുന്നുവെന്ന് അജ്മാൻ കിരീടാവകാശിയുടെ ഓഫിസ് തലവനും അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംലാസി പറഞ്ഞു. അജ്മാൻ ഭരണാധികാരിക്കും കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിക്കും അദ്ദേഹം നന്ദി പറഞ്ഞു. എമിറേറ്റിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന പിന്തുണയ്ക്കും രക്ഷാകർതൃത്വത്തിനും അസോസിയേഷന്റെ പേരിൽ അഹമ്മദ് ഇബ്രാഹിം കൃതജ്ഞത രേഖപ്പെടുത്തി.
ഈ പിന്തുണ മത്സ്യബന്ധന തൊഴിൽ മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉപകരിക്കും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ അജ്മാൻ മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യുന്നു. ആർക്കൊക്കെ ഏതുരീതിയിലാണ് പണം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.