അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ മെയ്ഡ് ഇൻ ഖത്തർ ഇനത്തിൽ മലയാളി തിളക്കം
ഖത്തർ അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ മലയാളി തിളക്കം. ചലച്ചിത്ര രംഗത്തെ വിവിധ അവാർഡുകളിൽ ഖത്തർ ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടികളെ ആദരിക്കുന്ന മെയ്ഡ് ഇൻ ഖത്തർ ഇനത്തിൽ മികച്ച സംവിധായകനുള്ള അവാർഡാണ് മലയാളിയായ പോൾ എബ്രഹാം സ്വന്തമാക്കിയത്.

ദോഹ ∙ ഖത്തർ അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ മലയാളി തിളക്കം. ചലച്ചിത്ര രംഗത്തെ വിവിധ അവാർഡുകളിൽ ഖത്തർ ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടികളെ ആദരിക്കുന്ന മെയ്ഡ് ഇൻ ഖത്തർ ഇനത്തിൽ മികച്ച സംവിധായകനുള്ള അവാർഡാണ് മലയാളിയായ പോൾ എബ്രഹാം സ്വന്തമാക്കിയത്. പോൾ എബ്രഹാം, അബ്ദുല്ല അൽ-ഹോർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'ആൽക്കലൈൻ' എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള അവാർഡ് പോൾ എബ്രാഹിമിനെ തേടിയെത്തിയത്. പ്രശസ്ത പലസ്തീൻ നടൻ സാലിഹ് ബക്‌രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
മെയ്ഡ് ഇൻ ഖത്തർ ഇനത്തിലെ മറ്റ് വിജയികൾ: മികച്ച പ്രകടനത്തിനുള്ള അബ്ദുൽ അസീസ് ജാസിം അവാർഡ്: ഖത്തറി ചലച്ചിത്ര നിർമ്മാതാവ് അലി അൽ-ഹജ്രി - ഐ ലേ ഫോർ യു ടു സ്ലീപ്പ്. മികച്ച ചിത്രത്തിനുള്ള അവാർഡ്: ഐ ലേ ഫോർ യു ടു സ്ലീപ്പ് - അലി അൽ-ഹജ്രി.
ഒരു പിതാവിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചിന്ത അവന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ആരോഗ്യം നിലനിർത്താനുള്ള ശ്രമത്തിൽ പിതാവ് അങ്ങേയറ്റത്തെ ജൈവിക ജീവിതശൈലിയിലേക്ക് നീങ്ങുന്നു . എന്നാൽ കർശനമായ ഈ ജീവിത ശൈലിയുമായി പൊരുത്തപ്പെടാൻ സാധികാത്ത കുട്ടിയുടെയും പിതാവിന്റെ കഥ പറയുന്നതാണ് 19 മിനിറ്റുള്ള ഈ ഷോർട് ഫിലിം.