‘റോബിൻഹുഡ്’ മോഡൽ എടിഎം തട്ടിപ്പ്; ദശലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ
ഷാർജ∙ 2009 ൽ ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിൽ റിലീസ് ചെയ്ത റോബിൻഹുഡ് എന്ന സിനിമയിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ പോലെ വ്യാജ ബാങ്ക് എടിഎം കാർഡുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയ സംഘം പൊലീസ് പിടിയിൽ. എടിഎമ്മുകളിൽ നിന്ന് 30 ലക്ഷം ദിർഹം പണം പിൻവലിക്കാൻ ഉപയോഗിച്ച 173 വ്യാജ ബാങ്ക് എടിഎം കാർഡുകൾ പ്രതികളിൽ

ഷാർജ∙ 2009 ൽ ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിൽ റിലീസ് ചെയ്ത റോബിൻഹുഡ് എന്ന സിനിമയിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ പോലെ വ്യാജ ബാങ്ക് എടിഎം കാർഡുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയ സംഘം പൊലീസ് പിടിയിൽ. എടിഎമ്മുകളിൽ നിന്ന് 30 ലക്ഷം ദിർഹം പണം പിൻവലിക്കാൻ ഉപയോഗിച്ച 173 വ്യാജ ബാങ്ക് എടിഎം കാർഡുകൾ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തട്ടിപ്പിന് ഉപയോഗിച്ച 132 ചെക്ക്ബുക്കുകളും 21 സ്മാർട്ട്ഫോണുകളും കണ്ടെടുത്തതായി ഷാർജ പൊലീസിലെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ജനറൽ ബ്രി. ഒമർ അബു അൽ സൂദ് പറഞ്ഞു.
ഇലക്ട്രോണിക് സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ പ്രവാസികളിൽ നിന്ന് ദശലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്ത സംഘമാണിത്. 'കേസ് 173' എന്ന് പൊലീസ് പേരിട്ടിരിക്കുന്ന ഈ കേസിന്‍റെ വിവരം ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസിയാണ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഇലക്ട്രോണിക് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഞ്ചംഗ സംഘത്തിലെ രണ്ട് ആഫ്രിക്കക്കാരാണ് അറസ്റ്റിലായത്. ഒരു ആഫ്രിക്കക്കാരൻ യുഎഇയിൽ ഒളിവിലും രണ്ട് ഏഷ്യക്കാർ രാജ്യത്തിന് പുറത്തുമാണ്.
തട്ടിപ്പിനിരയായ പ്രവാസികളുടെ 18 എമിറേറ്റ്‌സ് ഐഡി കാർഡുകളും ആറ് വ്യാജ കമ്പനി സ്റ്റാംപുകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, 11 അജ്ഞാത അക്കൗണ്ടുകളിൽ നിന്ന് 3,011,854 ദിർഹം പിൻവലിക്കലുകയും ചെയ്തിരുന്നു. റെയ്ഡിൽ 95,320 ദിർഹം പണമായും പൊലീസ് കണ്ടെടുത്തു.