നജ്‌റാൻ ∙ കേരളത്തിലെ വയലുകളിൽ ഉയർന്നുകേട്ട അതേ താളത്തിലൊരു ഞാറ്റുപാട്ട്. കന്നുകളുടെയും കർഷകരുടെയും ആഹ്ലാദം

നജ്‌റാൻ ∙ കേരളത്തിലെ വയലുകളിൽ ഉയർന്നുകേട്ട അതേ താളത്തിലൊരു ഞാറ്റുപാട്ട്. കന്നുകളുടെയും കർഷകരുടെയും ആഹ്ലാദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നജ്‌റാൻ ∙ കേരളത്തിലെ വയലുകളിൽ ഉയർന്നുകേട്ട അതേ താളത്തിലൊരു ഞാറ്റുപാട്ട്. കന്നുകളുടെയും കർഷകരുടെയും ആഹ്ലാദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നജ്‌റാൻ ∙ കേരളത്തിലെ വയലുകളിൽ ഉയർന്നുകേട്ട അതേ താളത്തിലൊരു ഞാറ്റുപാട്ട്. കന്നുകളുടെയും കർഷകരുടെയും ആഹ്ലാദം. സൗദി അറേബ്യയിലെ നജ്റാനിലെ ഗോതമ്പു പാടങ്ങളിൽനിന്ന് ഇപ്പോഴും ഞാറ്റുപാട്ടിന്റെ ഈരടികളുയരുന്നു. ഗോതമ്പിന് വിത്തെറിയുമ്പോഴും കൊയ്തെടുക്കുമ്പോഴും അവർ പാട്ടുപാടുന്നു.

നജറാനിൽ നൂറ്റാണ്ടുകളായി പൊന്നുപോലെ വിളയുന്നതാണ് ഗോതമ്പ്. നജ്റാന്റെ പാരമ്പര്യത്തിലും തനിമയിലും ഗോതമ്പ് കൃഷി ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നജ്‌റാൻ സമൂഹത്തിൽ ഗോതമ്പിന്റെ ആഴത്തിലുള്ള സാംസ്‌കാരിക പ്രാധാന്യം ഉയർത്തിപ്പിടിച്ചുള്ള നജ്‌റാൻ ഗോതമ്പ് ഉത്സവം വൻ ജനക്കൂട്ടത്തെയാണ് ആകർഷിക്കുന്നത്. ഗോതമ്പുമായി നജ്റാനുള്ള അതുല്യമായ ബന്ധം വിശദീകരിക്കുന്ന നിരവധി പരിപാടികളുടെ അകമ്പടിയോടെയായിരുന്നു ഗോതമ്പുത്സവം.

ADVERTISEMENT

അൽ-ബുർ അൽ-നജ്‌റാനി (അൽ-സംറ) എന്നറിയപ്പെടുന്ന ബ്രൗൺ ഗോതമ്പ് നൂറ്റാണ്ടുകളായി നജ്റാനിൽ കൃഷി ചെയ്യുന്നതാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സാംസ്കാരിക പൈതൃകം ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഉത്സവം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സാമൂഹിക വികസന ബാങ്കും ചേർന്നാണ് സംഘടിപ്പിച്ചത്. സൗദിയിൽ ഏറ്റവും വില കൂടിയ ഗോതമ്പ് ഇനങ്ങളിൽ ഒന്നാണ് നജ്റാൻ ഗോതമ്പ്.

ഹൈബ്രിഡ് ചെയ്യാത്ത, പ്രകൃതിദത്തമായ ഗോതമ്പ് പൂർവികരിൽ നിന്ന് കൈമാറി ലഭിച്ച പൈതൃകമാണെന്ന് കർഷകനായ മുഹമ്മദ് അൽ മൻസൂർ പറഞ്ഞു. ഒക്‌ടോബർ ആദ്യം നട്ടുവളർത്തുന്ന ഗോതമ്പ് പാകമാകാൻ അഞ്ചു മുതൽ ആറുമാസം വരെ സമയമെടുക്കും. കുറഞ്ഞ ജലേസേചനമേ ആവശ്യമുള്ളൂ. ഉയർന്ന ഗുണനിലവാരമുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: സൗദി പ്രസ് ഏജൻസി
ADVERTISEMENT

സന്ദർശകരെയും കർഷകരെയും നജ്‌റാൻ ഗോതമ്പിൽ താൽപ്പര്യമുള്ളവരെയും ബോധവത്കരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോഓപ്പറേറ്റീവ് അഗ്രികൾച്ചറൽ അസോസിയേഷൻ വെസ്റ്റ് ഓഫ് നജ്‌റാൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫഹദ് അൽ-ജരീബ് പറഞ്ഞു. മേഖലയിൽ വളരുന്ന വിവിധ ഗോതമ്പ് ഇനങ്ങളെക്കുറിച്ചും അവയുടെ തനതായ സവിശേഷതകളെക്കുറിച്ചും ബോധവത്കരണം നടത്തുന്നു. ചെടിയുടെ തുമ്പ്(തലഭാഗം) നോക്കി ഏത് ഇനം ഗോതമ്പാണെന്ന് തിരിച്ചറിയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവബോധം നൽകി.

ഗോതമ്പ് കൃഷി ചെയ്യാൻ ഏറെ സൂക്ഷ്മത ആവശ്യമാണ്. നിലം തയാറാക്കിയ ശേഷം ജലസേചനം ഉറപ്പാക്കും. മികച്ച ധാന്യ വളർച്ചയ്ക്ക് ഈർപ്പമുള്ള മണ്ണൊരുക്കുന്നതാണ് അടുത്ത പടി. ആധുനിക നടീൽ രീതികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. തുടർന്ന് ആറുമാസത്തിനുശേഷം വിളവെടുപ്പ് നടത്തും. മുൻകാലങ്ങളിൽ, കർഷകർ വിളവെടുപ്പിനായി കാളകൾ, ഒട്ടകം, പശുക്കൾ തുടങ്ങിയ മൃഗങ്ങളെ ആശ്രയിച്ചിരുന്നു. സമൃദ്ധമായ വിളവെടുപ്പിന് നന്ദി പ്രകടിപ്പിക്കുന്ന അറബി പാട്ടുകളുടെ അകമ്പടിയോടെയായിരുന്നു വിളവെടുപ്പ്. ഈ പാട്ടാണ് ഗോതമ്പുൽസവത്തിൽ ആവർത്തിച്ചത്.

ADVERTISEMENT

സൗദി അറേബ്യയിലെ തിരഞ്ഞെടുക്കപ്പെട്ട 13 തനത് ഉൽപ്പന്നങ്ങളിൽ ഒന്നായി സ്ലോ ഫുഡ്‌സ് ആർക്ക് ഓഫ് ടേസ്റ്റ് അൽ-ബുർ അൽ-നജ്‌റാനി (അൽ-സംറ)യെ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പം ചെറിയ കഷണങ്ങളാക്കി ഒരു കല്ല് തളികയിൽ വച്ച്, രുചികരമായ ചാറിലും ഇളം മാംസത്തിലും മുക്കി കഴിക്കുന്ന അൽ-റഖ്ഷ് പോലുള്ള നജ്‌റാന്റെ പ്രിയപ്പെട്ട വിഭവങ്ങളിലെ പ്രധാന ഘടകമാണ് നജ്റാൻ ഗോതമ്പ്.  

English Summary:

Najran Wheat Festival Celebrates Region's Rich Heritage