അറഫ സംഗമം ഇന്ന്; ഇന്ത്യന്‍ തീർഥാടകർക്ക് മുഴുവന്‍ സൗകര്യങ്ങളും ഒരുക്കിയതായി ഹജ് മിഷന്‍
മിന / അറഫ (സൗദി) ∙ പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല

മിന / അറഫ (സൗദി) ∙ പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.
ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.
-
Also Read
അറഫ സംഗമം നാളെ; മിന ഭക്തിസാന്ദ്രം
പുണ്യ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രയിന്‍ സൗകര്യവും തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് മിനയിലേക്ക് ബസ് സൗകര്യമാണുളളത്. മിനയിലെ തമ്പുകളില്‍ നിന്ന് അറഫയിലേക്ക് 14 കിലോ മീറ്റര്‍ ദൂരമുണ്ട്. തീര്‍ഥാടകരെ യഥാസമയം അറഫ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് മുഴുവന്‍ സൗകര്യങ്ങളും ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു.