യുഎഇയില്‍ പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നയാളാണോ, നിങ്ങള്‍?. ജോലി ചെയ്യുന്ന ദിവസത്തെ അധിക വേതനം ലഭിക്കാന്‍ നിങ്ങള്‍ക്ക് അർഹതയുണ്ടോയെന്ന് അറിയാമോ?.

യുഎഇയില്‍ പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നയാളാണോ, നിങ്ങള്‍?. ജോലി ചെയ്യുന്ന ദിവസത്തെ അധിക വേതനം ലഭിക്കാന്‍ നിങ്ങള്‍ക്ക് അർഹതയുണ്ടോയെന്ന് അറിയാമോ?.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയില്‍ പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നയാളാണോ, നിങ്ങള്‍?. ജോലി ചെയ്യുന്ന ദിവസത്തെ അധിക വേതനം ലഭിക്കാന്‍ നിങ്ങള്‍ക്ക് അർഹതയുണ്ടോയെന്ന് അറിയാമോ?.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയില്‍ പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നയാളാണോ, നിങ്ങള്‍?. ജോലി ചെയ്യുന്ന ദിവസത്തെ അധിക വേതനം ലഭിക്കാന്‍ നിങ്ങള്‍ക്ക് അർഹതയുണ്ടോയെന്ന് അറിയാമോ?. യുഎഇ തൊഴില്‍ നിയമത്തിൽ പൊതു അവധി ദിവസങ്ങളെക്കുറിച്ചും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പ്രതിഫലം എങ്ങനെ നൽകണമെന്നത് സംബന്ധിച്ചും വിശദമായി പറയുന്നുണ്ട്.

∙ നിയമം പറയുന്നത് ഇങ്ങനെ
1.
രാജ്യത്തെ പൊതു അവധി ദിവസങ്ങളിൽ മുഴുവൻ ശമ്പളത്തോടും കൂടി ഔദ്യോഗിക അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ട്.
2. പൊതു അവധി ദിവസങ്ങളിൽ തൊഴിലാളി ജോലി ചെയ്യണമെന്ന് തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ജോലി ചെയ്യിക്കുന്നതിന് തടസ്സമില്ല. അതേസമയം, തൊഴിലുടമ ആ ജോലിദിവസത്തിന് പകരം അവധി നല്‍കണം. അതല്ലെങ്കില്‍ ആ ദിവസം അധിക വേതനം നല്‍കണം. ഒപ്പം അടിസ്ഥാന ശമ്പളത്തില്‍ ഒരു ദിവസത്തെ വേതനം എത്രയാണോ, അതിന്‍റെ 50 ശതമാനത്തില്‍ കുറയാത്ത രീതിയിലുളള തുകകൂടി നല്‍കണം.

ADVERTISEMENT

∙ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കേണ്ടതെങ്ങനെ
യുഎഇയിലെ തൊഴിലാളി എന്ന നിലയിൽ, യുഎഇ തൊഴിൽ നിയമത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അന്വേഷിക്കാനോ നിങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള എളുപ്പവഴി മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തെ സമീപിക്കുക എന്നതാണ്. യുഎഇയിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങൾ നിയന്ത്രിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ്. തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിനായി ഈ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കാം.

1. മന്ത്രാലയത്തിലെ ഹോട്ട്‌ലൈന്‍ നമ്പറായ 800 60-ലേക്ക് വിളിക്കുക.
2. MOHRE ആപ്പ് ഡൗൺലോഡ് ചെയ്ത് തൊഴിൽ പരാതി ഫയൽ ചെയ്യുക
3.www.mohre.gov.ae സന്ദർശിച്ച് തൊഴിൽ പരാതി ഫയൽ ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

ADVERTISEMENT

ആപ്പ് ഡൗണ്‍ ലോഡ് ചെയ്തും, മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയും പരാതി നല്‍കുന്നതിനായി ഒരു അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്. അതിനായി പാസ്പോർട്ട് വിവരങ്ങളും വർക്ക് പെർമിറ്റ് (ലേബർകാർഡ്) വിവരങ്ങളും നല്‍കണം. പരാതി നല്‍കി കഴിഞ്ഞാല്‍ 72 പ്രവൃത്തി മണിക്കൂറിനുളളില്‍ തവാ-ഫൂക്ക് കേന്ദ്രത്തില്‍ നിന്നുളള പ്രതിനിധി നിങ്ങളെ ബന്ധപ്പെടും. പ്രശ്നത്തിന് ആദ്യഘട്ടത്തില്‍ സൗഹാർദ്ദപരമായ പരിഹാരമായിരിക്കും മുന്നോട്ടുവയ്ക്കുക. പരാതി നല്‍കുന്നതിന് മന്ത്രാലയം തൊഴിലാളിയില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ല.

English Summary:

Labor Laws in UAE