മക്ക ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തീർത്ഥാടകർ ലക്ഷകണക്കിന് ആടുമാടുകളെയാണ് മക്കയിൽ ഹജ് കർമ്മത്തിന്റെ ഭാഗമായി ബലിയറുക്കാറുള്ളത്. ഇവയുടെ മാംസങ്ങൾ എന്തു ചെയ്യുന്നുവെന്ന് നോക്കാം. ആടുമാടുകളുടെ ഇറച്ചിയില്‍ ഒരു ഭാഗം മക്കയില്‍ സാധുക്കൾക്കിടയിൽ വിതരണം ചെയ്യും. ബാക്കിയുള്ള മാംസം ആധുനിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തീർത്ഥാടകർ ലക്ഷകണക്കിന് ആടുമാടുകളെയാണ് മക്കയിൽ ഹജ് കർമ്മത്തിന്റെ ഭാഗമായി ബലിയറുക്കാറുള്ളത്. ഇവയുടെ മാംസങ്ങൾ എന്തു ചെയ്യുന്നുവെന്ന് അറിയാമോ?.  

ആടുമാടുകളുടെ ഇറച്ചിയില്‍ ഒരു ഭാഗം മക്കയില്‍ സാധുക്കൾക്കിടയിൽ വിതരണം ചെയ്യും. ബാക്കിയുള്ള മാംസം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ശീതീകരിച്ച ശേഷം സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലും എത്തിച്ച് വിതരണം ചെയ്യും.

ADVERTISEMENT

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് ബലിമാംസത്തിൽ ഭൂരിഭാഗവും വിതരണം ചെയ്യാന്‍ സൗകര്യമില്ലാതെ പാഴാക്കപ്പെടുകയായിരുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായി സൗദി അറേബ്യ ആരംഭിച്ച പദ്ധതിയാണ് അദാഹി. ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിനാണ് പദ്ധതിയുടെ ചുമതല. ആടിനെ ബലിയറുക്കാനുള്ള കൂപ്പണ്‍ നിരക്ക് 720 റിയാലാണ് ഇക്കുറി ഈടാക്കുന്നത്.

∙ ലോകത്തിലെ ഏറ്റവും വലിയ ഫ്രീസർ മിനയിൽ
ലോകത്തെ ഏറ്റവും വലിയ ഫ്രീസറുകള്‍ മിനായിലെ അല്‍മുഅയ്‌സിം കശാപ്പുശാലയിലാണുള്ളത്. മൂന്നര ലക്ഷത്തിലേറെ ആടുകളുടെ മാംസം ശീതീകരിച്ച് സൂക്ഷിക്കാന്‍ തക്ക ശേഷിയുണ്ട് ഇവയ്ക്ക്. മൈനസ് 25 ഡിഗ്രിയില്‍ മാംസം ശീതീകരിച്ചാണ് സൂക്ഷിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരത്തില്‍ ഇറച്ചി സൂക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ഇറച്ചിയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കുറക്കാൻ ശീതീകരിക്കുന്നതിനു മുൻപ് വെള്ളം സ്‌പ്രേ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യും.

English Summary:

Sacrificing of Animals at the Hajj and Eid al-Adha