ബലിപെരുന്നാൾ: സൗദിയിൽ ബലികർമത്തിനായി ഉപയോഗിച്ച മൃഗങ്ങളുടെ എണ്ണം 4.5 ലക്ഷത്തിലധികം
റിയാദ് ∙ ഇത്തവണ ബലിപെരുന്നാളിന്റെ ആദ്യ മൂന്നു ദിവസങ്ങളിലായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബലികർമത്തിനായി ഉപയോഗിച്ച മൃഗങ്ങളുടെ

റിയാദ് ∙ ഇത്തവണ ബലിപെരുന്നാളിന്റെ ആദ്യ മൂന്നു ദിവസങ്ങളിലായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബലികർമത്തിനായി ഉപയോഗിച്ച മൃഗങ്ങളുടെ എണ്ണം 4.5 ലക്ഷത്തിലധികമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. ഈദ് അൽ അദ്ഹയുടെ ഒന്ന്, രണ്ട്, മൂന്ന് ദിനങ്ങളിലായി സൗദിയിലെ എല്ലായിടത്തുമുള്ള അറവ് കേന്ദ്രങ്ങളിലായി 4,54620 എണ്ണം മൃഗങ്ങളാണ് അറുക്കപ്പെട്ടത്.
വിവിധകേന്ദ്രങ്ങളിലെ ഔദ്യോഗിക റിപ്പോർട്ടിലാണ് ഈ കണക്ക് സൂചിപ്പിച്ചിട്ടുള്ളത്. 183717 എണ്ണം മൃഗങ്ങൾ മക്കയിൽ ബലികർമത്തിനായി അറുക്കപ്പെട്ടു. ഈദിന്റെ ആദ്യ ദിനം 94,798 എണ്ണമാണ് മക്കയിൽ ബലികർമത്തിനായി ഉപയോഗിച്ചത്.
റിയാദിൽ 1,06970 എണ്ണം മൃഗങ്ങളെ അറുത്തു. മദീനയിൽ 39428, കിഴക്കൻ പ്രവിശ്യയിലെ അറവ് കേന്ദ്രങ്ങളിലാകെ 35377, ഖസീമിൽ 16782, അസീർ 18796, ഹായിൽ 7870, തബൂക്ക് 5967, ജസാൻ-14,480, നജ്റാൻ- 5405, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ 5023, അൽ ജൗഫ് - 4562, അൽബഹ - 10,242 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ കണക്കുകൾ.