തായിഫ്∙ തെക്കൻ തായിഫിലെ സരവത്ത് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മെയ്‌സൻ ഗവർണറേറ്റിലാണ് 1200 ത്തോളം തേനീച്ചക്കൂടുകൾ ഉൾക്കൊള്ളുന്ന "തേൻ കോട്ട" സ്ഥിതിചെയ്യുന്നത്. രാജ്യ ചരിത്രത്തിലേക്കുള്ള ഒരു ജാലകമാണിത്. പൂർവികരുടെ പ്രധാന ഉപജീവനമാർഗമായിരുന്ന തേനീച്ചവളർത്തൽ, ഇന്ന് സൗദി അറേബ്യയുടെ സാംസ്കാരിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായിഫ്∙ തെക്കൻ തായിഫിലെ സരവത്ത് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മെയ്‌സൻ ഗവർണറേറ്റിലാണ് 1200 ത്തോളം തേനീച്ചക്കൂടുകൾ ഉൾക്കൊള്ളുന്ന "തേൻ കോട്ട" സ്ഥിതിചെയ്യുന്നത്. രാജ്യ ചരിത്രത്തിലേക്കുള്ള ഒരു ജാലകമാണിത്. പൂർവികരുടെ പ്രധാന ഉപജീവനമാർഗമായിരുന്ന തേനീച്ചവളർത്തൽ, ഇന്ന് സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തിന്‍റെയും വ്യാപാരത്തിന്‍റെയും അവിഭാജ്യ ഘടകമാണ്. ഈ തേൻ കോട്ട ആധികാരിക തേൻ ഉൽപാദനത്തിനും വിൽപനയ്ക്കുമുള്ള പ്രധാന കേന്ദ്രമായി മാറി.

ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ തേനീച്ച വളർത്തൽ സ്ഥലം മെയ്‌സാൻ ജനതയുടെ തേനോടുള്ള ദീർഘകാല ബന്ധത്തെ സാക്ഷ്യപ്പെടുത്തുന്നതായി ചരിത്ര പ്രേമിയായ അബ്ദുൾവഹാബ് അൽ ഖെദിദി പറഞ്ഞു. മനോഹരമായ കല്ല് പാകിയ രൂപകൽപ്പനയിൽ നിർമിച്ച നാല് നിലകളുള്ള ഈ തേൻകൂടുകൾ, വൈവിധ്യമാർന്ന സുഗന്ധ സസ്യങ്ങൾ സമൃദ്ധമായി വളരുന്ന പർവതനിരകളുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. റൂട്ട്, തുളസി, മർജോറം, വെപ്രിസ്, അപൂർവ കാട്ടുപൂക്കൾ എന്നിങ്ങനെ 50 ൽ അധികം സുഗന്ധ സസ്യങ്ങൾ ഈ പ്രദേശത്ത് കാണപ്പെടുന്നു. ഈ സസ്യജാലം തേനീച്ചകൾക്ക് ഉയർന്ന നിലവാരമുള്ള തേൻ ഉൽപദിപ്പിക്കാൻ സഹായിക്കുന്നു.

English Summary:

Unearthing History: Saudi Arabia's "Honey Fort" and the Meizan People's Love for Honey