ഗ്രൂപ്പിലും ആപ്പിലും പിരിച്ചാൽ 'ആപ്പിലാകും'; ബഹ്‌റൈനിൽ അനധികൃത പിരിവ് നടത്തുന്നവർക്ക് കടുത്തശിക്ഷ
മനാമ ∙ മറ്റുള്ളവരെ സഹായിക്കാനോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ അധികൃതരുടെ അനുമതിയില്ലാതെ പണപ്പിരിവെടുത്താൽ ബഹ്‌റൈനിൽ ജയിൽവാസം ആയിരിക്കും ശിക്ഷ. ഇത്തരത്തിൽ സാമ്പത്തിക ഇടപാട് നടത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികളിൽ ചിലരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ

മനാമ ∙ മറ്റുള്ളവരെ സഹായിക്കാനോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ അധികൃതരുടെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാൽ ബഹ്‌റൈനിൽ ജയിൽവാസം ആയിരിക്കും ശിക്ഷ. ഇത്തരത്തിൽ സാമ്പത്തിക ഇടപാട് നടത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികളിൽ ചിലരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് ഇത് സംബന്ധിച്ച കൂടുതൽ ജാഗ്രത പുലർത്തണമെന്നുള്ള കാര്യം സാമൂഹ്യ പ്രവർത്തകർ അടക്കമുള്ളവർ അറിയിക്കുന്നത്.
ആരെയെങ്കിലും സഹായിക്കാന്‍ പണം പിരിക്കുന്നതോ കൂട്ടായ്മകളുടെ ചിട്ടികൾ പോലുള്ളവ നടത്തുന്നതോ ബഹ്റൈൻ നിയമപ്രകാരം ശിക്ഷാർഹമാക്കിയിരിക്കുകയാണ്. ജയിൽ ശിക്ഷയും നാടുകടത്തലും ആണ് ശിക്ഷാവിധി. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെയുള്ള എല്ലാ അനധികൃത പിരിവുകളും എല്ലാതരത്തിലുമുള്ള സാമ്പത്തിക സ്വരൂപണവും വിതരണവും ബഹ്‌റൈൻ നിയമപ്രകാരം കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായിരിക്കുകയാണ്. പല പ്രവാസികളും ഇതേപ്പറ്റി ബോധവാന്മാരല്ല .
കൃത്യമായ പഴുതടച്ച് അന്വേഷണത്തിന് ശേഷം മാത്രമേ ശിക്ഷാവിധി പുറപ്പെടുവിക്കുകയുള്ളൂ എങ്കിലും ഇത്തരത്തിൽ പിടിക്കപ്പെട്ട കാരണത്താൽ കോടതി വിധി കാത്ത് കഴിയുന്ന നിരവധി പ്രവാസികൾ പലരും നിയമപാലകരുടെ കസ്റ്റഡിയിലാണ്. അനധികൃത ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാൽ മോചനത്തിനായി കടമ്പകൾ ഏറെയാണ്. നാടു കടത്തലൽ ശിക്ഷയും നേരിടേണ്ടിവരും. ഇത്തരം പ്രവർത്തനങ്ങളിൽ നിരവധി പേർ അറിഞ്ഞും അറിയാതെയും കുടുങ്ങുന്നുണ്ട്.