സൗദി അറേബ്യ ലോക ഒട്ടക ദിനം ആചരിച്ചു. ഏറ്റവും പ്രധാനപ്പെട്ട പൈതൃക ചിഹ്നങ്ങളിൽ ഒന്നാണ് സൗദിയിലെ ഒട്ടകങ്ങൾ.

സൗദി അറേബ്യ ലോക ഒട്ടക ദിനം ആചരിച്ചു. ഏറ്റവും പ്രധാനപ്പെട്ട പൈതൃക ചിഹ്നങ്ങളിൽ ഒന്നാണ് സൗദിയിലെ ഒട്ടകങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യ ലോക ഒട്ടക ദിനം ആചരിച്ചു. ഏറ്റവും പ്രധാനപ്പെട്ട പൈതൃക ചിഹ്നങ്ങളിൽ ഒന്നാണ് സൗദിയിലെ ഒട്ടകങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യ ലോക ഒട്ടക ദിനം ആചരിച്ചു. ഏറ്റവും പ്രധാനപ്പെട്ട പൈതൃക ചിഹ്നങ്ങളിൽ ഒന്നാണ് സൗദിയിലെ  ഒട്ടകങ്ങൾ. സൗദി ഭരണകൂടം എല്ലാ ശ്രദ്ധയും മികച്ച പരിചരണവും ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി ഒരുക്കി നൽകി വരുന്നു. വൈദ്യ പരിചരണം, ഭക്ഷ്യസുരക്ഷ, ഒട്ടക ഉൽപന്നങ്ങൾ വികസിപ്പിക്കുക, അവബോധം വളർത്തുക എന്നിവയ്‌ക്കൊപ്പം ഒട്ടകങ്ങളുമായി ബന്ധപ്പെട്ട ചരിത്രപരമായി പ്രാധാന്യമുള്ള പ്രവർത്തനങ്ങളെയും ഉയർത്തിക്കാട്ടുന്നതിൽ  ലോക ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രധാന പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൗദിയെ  സാംസ്കാരിക പൈതൃകത്തിലും പുരാതന പാരമ്പര്യങ്ങളിലും രാജ്യ താൽപ്പര്യവും കരുതലും വീണ്ടും ഉറപ്പിച്ചുകൊണ്ട്,  നാഗരികവും ചരിത്രപരവും സാംസ്കാരികവുമായ അടയാളമായി രാജ്യം 2024 ഒട്ടകത്തിന്റെ  വർഷമായി ആഘോഷിക്കുകയാണ്.

 പ്രധാനമായും തബൂക്ക് പ്രദേശവും രാജ്യത്തിന്റെ  മറ്റ് ഭാഗങ്ങളും ഒട്ടകങ്ങളെ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും പങ്കുവഹിക്കുന്നു. സീസണൽ ഓട്ടമത്സരങ്ങളും ഔദ്യോഗിക ഒട്ടക ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിനും തബൂക്ക് പ്രസിദ്ധമാണ്. സൗദിയിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഒട്ടകമൽസരങ്ങളിലും മേളകളിലും വിജയിക്കുന്നവർക്കായി വൻ സമ്മാനത്തുകയാണ് നൽകി വരുന്നത്.ദിനം പ്രതി നൂറ് കണക്കിന് ഒട്ടകങ്ങളുടെ വിൽപ്പന നടക്കുന്ന  റിയാദിലെ വിപണി ലോകത്തിലെ ഏറ്റവും വലിയ ഒട്ടകവിപണികളിൽ ഒന്നാണ്.

ADVERTISEMENT

ബൃഹത്തായ ശാസ്ത്രീയ ഗവേഷണത്തിലൂടെ സൗദി അറേബ്യയുടെ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക മേഖലകളിൽ ഒട്ടകങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് എടുത്തുകാട്ടാൻ രൂപകൽപ്പന ചെയ്ത ഒരു സംരംഭമായ ഒട്ടക പഠന ഗ്രാന്‍റഡ് സാംസ്കാരിക മന്ത്രാലയം നൽകിവരുന്നു. ചരിത്രപരവും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവും ആരോഗ്യവുമായി ബന്ധപ്പെട്ടതുമായ മാനങ്ങൾ ഉൾപ്പെടെ ഒട്ടക പ്രാധാന്യത്തിന്‍റെ വിവിധ വശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നിർദ്ദേശങ്ങളാണ് ഗ്രാന്‍റിനായുള്ള മാനദണ്ഡം

 ചരിത്രപരമായ മാനത്തിൽ നാഗരികതകളിലുടനീളമുള്ള ഒട്ടകങ്ങളുടെ പ്രാധാന്യം താരതമ്യം ചെയ്യുന്ന പഠനങ്ങൾ, ഒട്ടകവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളുടെ ചരിത്രപരവും നരവംശശാസ്ത്രപരവുമായ വിശകലനം, ഈ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ആർക്കൈവൽ രീതികളുടെ പര്യവേക്ഷണം എന്നിവ ഗ്രാന്‍റിനുള്ള നിർവ്വചനത്തിൽ  ഉൾപ്പെടുന്നു.

ADVERTISEMENT

സാംസ്കാരിക വീക്ഷണത്തിൽ ഒട്ടകങ്ങളുടെ കലാപരവും സാഹിത്യവുമായ ചിത്രീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങൾ ഉൾപ്പെടെ അറബി, സൗദി സാഹിത്യങ്ങളിൽ ഒട്ടകങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് വിമർശനാത്മകവും സാഹിത്യപരവുമായ പഠനങ്ങൾ നടത്താൻ ഗവേഷകർ പ്രോത്സാഹിപ്പിക്കുന്നു. ഒട്ടകവുമായി ബന്ധപ്പെട്ട പദാവലിയെക്കുറിച്ചുള്ള പഠനങ്ങളും വിവിധ കലാപരമായ മാധ്യമങ്ങളിൽ അവയുടെ ചിത്രീകരണവും, ദൃശ്യസിനിമാ കലകൾ മുതൽ കൊത്തുപണികളും ശിൽപങ്ങളും വരെ ഈ രംഗത്തുണ്ട്.

അറബ്, ഇസ്​ലാമിക സമൂഹങ്ങളിൽ ഒട്ടകങ്ങളുടെ പങ്ക് സാമൂഹിക കാഴ്ചപ്പാട് പരിശോധിക്കുന്നു. ഗവേഷണ വിഷയങ്ങളിൽ ഒട്ടകങ്ങളുടെ പ്രാദേശിക പ്രാധാന്യം, അവയുടെ സാമൂഹിക സ്വാധീനം, ഒട്ടക ഉടമസ്ഥതയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ, പ്രാദേശികമായും ആഗോളമായും സമൂഹങ്ങളിലും ഗോത്രങ്ങളിലും ദേശീയ ഒട്ടക സംഭവങ്ങളുടെ സ്വാധീനം എന്നിവ ഉൾപ്പെടുന്നു. സാമ്പത്തിക തല കാഴ്ചപ്പാടിൽ ഒട്ടകങ്ങളുടെയും ഒട്ടകത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെയും സാമ്പത്തിക സംഭാവനകൾ പര്യവേക്ഷണം ചെയ്യുന്നു.

ADVERTISEMENT

ഫാഷൻ, ഫർണിച്ചർ വ്യവസായങ്ങളിൽ ഒട്ടക കമ്പിളി, തുകൽ എന്നിവയുടെ ഉപയോഗം ഗവേഷകർക്ക് വിശകലനം ചെയ്യാനും ഒട്ടക ഉൽപന്നങ്ങളുടെ സാമ്പത്തിക ശേഷിയുടെ സുസ്ഥിരത വിലയിരുത്താനും ഒട്ടക ഉത്സവങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തിക അളവ് വിലയിരുത്താനും കഴിയും. പാരിസ്ഥിതി ഗവേഷണ രംഗത്ത് അതേസമയം, ഒട്ടകത്തിനു മേയാനുള്ള സുസ്ഥിരമായ ഭൂവിനിയോഗം, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ വിശകലനം, വരണ്ട പ്രദേശങ്ങളിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഒട്ടകങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തെ പാരിസ്ഥിതിക വിശകലനത്തിലൂടെയും ലഭിക്കുന്നു.

ആരോഗ്യ ശീർഷകത്തിനു കീഴിൽ, ഗവേഷകർ ഒട്ടക ഉൽപന്നങ്ങളുടെ മെഡിക്കൽ, ചികിത്സാ പ്രയോഗങ്ങൾ പരിശോധിക്കുകയും ഒട്ടക മാംസത്തിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ഒട്ടക ഇനം സംരക്ഷണത്തിലും ജനിതക മാപ്പിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

English Summary:

Saudi Arabia Celebrated World Camel Day