അബുദാബി ∙ അബുദാബിയില്‍ ലഹരിമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ഇനി സ്മാർട് ബസും. ലഹരിമരുന്നിന്റെ വിപത്തുകളെക്കുറിച്ചും അവ തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി പൊലീസ് സ്മാർട്ട് ബസ് പുറത്തിറക്കിയതായി അധികൃതർ പറഞ്ഞു. ലോക ലഹരിമരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് (ജൂൺ 26) "എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അബുദാബിയില്‍ ലഹരിമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ഇനി സ്മാർട് ബസും. ലഹരിമരുന്നിന്റെ വിപത്തുകളെക്കുറിച്ചും അവ തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി  പൊലീസ് സ്മാർട്ട് ബസ് പുറത്തിറക്കിയതായി അധികൃതർ പറഞ്ഞു. ലോക ലഹരിമരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് (ജൂൺ 26)  "എന്റെ കുടുംബമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്" എന്ന മുദ്രാവാക്യത്തിൽ നടത്തിയ പരിപാടിയിലായിരുന്നു ബസിന്റെ ഉദ്ഘാടനം. വിദ്യാർഥികൾ, മാൾ സന്ദർശകർ, കമ്മ്യൂണിറ്റി കൗൺസിലുകളിൽ പങ്കെടുക്കുന്നവർ എന്നിവരെ കൂടാതെ  വിവിധ പരിപാടികളിൽ പങ്കെടുക്കുന്നവരെയും ബസ് ബോധവത്കരണം നടത്തും.  അബുദാബി പൊലീസിന്റെ മറ്റൊരു നിർണായക ഉറവിടമായ ചാൻസ് ഓഫ് ഹോപ് സർവീസിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും ബസ് സഹായിക്കും. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഓൺലൈനിൽ പുനരധിവാസ ചികിത്സകൾ അഭ്യർഥിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം അബുദാബിയിലെ ഫറാ സെൻട്രൽ സെന്ററിൽ ലഹരിമരുന്നുകളുടെ ദോഷങ്ങൾ വിശദീകരിക്കുന്ന പ്രദർശനവുമുണ്ട്. മികച്ച ഡ്രൈവർമാർക്ക് അബുദാബി പൊലീസ് പാരിതോഷികവും നൽകുന്നു. അബുദാബിയിൽ നടക്കുന്ന ലഹരിമരുന്ന് ബോധവത്കരണവുമായി ബന്ധപ്പെട്ട ശിൽപശാലകൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്ന് ലഭ്യമാണെന്ന് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് കേണൽ താഹിർ ഗരീബ് അൽ ദാഹിരി പറഞ്ഞു. 

English Summary:

Abu Dhabi will now have a smart bus in the fight against drugs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT