യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു; പള്ളികളിലെ പ്രഭാഷണം 10 മിനിറ്റായി ചുരുക്കാൻ നിർദേശം
ദുബായ് ∙ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ (ഖുതുബ) 10 മിനിറ്റായി ചുരുക്കാൻ അധികൃതർ രാജ്യത്തെ ഇമാമുമാരോട് ആവശ്യപ്പെട്ടു. നാളെ (ജൂൺ 28) മുതൽ ഒക്ടോബർ

ദുബായ് ∙ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ (ഖുതുബ) 10 മിനിറ്റായി ചുരുക്കാൻ അധികൃതർ രാജ്യത്തെ ഇമാമുമാരോട് ആവശ്യപ്പെട്ടു. നാളെ (ജൂൺ 28) മുതൽ ഒക്ടോബർ വരെ ഇത് ബാധകമാണ്. രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതോടെയാണ് നിർദേശം.
വെള്ളിയാഴ്ചകളിൽ പള്ളികൾ നിറയുന്നതിനാൽ ഒട്ടേറെ പേർക്ക് കടുത്ത വെയിലിൽ പുറത്ത് നിന്ന് പ്രാർഥിക്കേണ്ടി വരാറുണ്ട്. ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കാൻ ഈ തീരുമാനം പ്രയോജനം ചെയ്യും. ജുമുഅ ഖുതുബ സാധാരണയായി പ്രസംഗകനെ ആശ്രയിച്ച് 10 മുതൽ 20 മിനിറ്റ് വരെ നീണ്ടുനിൽക്കാറുണ്ട്. തുടർന്നാണ് കൂട്ടപ്രാർഥന. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഇസ്‌ലാമിക ആചാരങ്ങൾക്ക് അനുസൃതമായാണ് 10 മിനിറ്റ് പരിമിതിയെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് അറിയിച്ചു.
സൗദി അറേബ്യയും പ്രഭാഷണ സമയം കുറച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. രണ്ട് വിശുദ്ധ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളും പ്രാർഥനകളും വേനൽക്കാലം മുഴുവൻ 15 മിനിറ്റാക്കിയാണ് ചുരുക്കിയത്.