മനാമ ∙ ബഹിരാകാശ പര്യവേഷണ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബഹ്‌റൈനിയിലെ യുവ എഞ്ചിനീയർ. ഐഷ അൽ ഹറാം, പ്രതിബന്ധങ്ങളെ തരണം ചെയ്യുകയും കടുത്ത മത്സരങ്ങളെ മറികടക്കുകയും ചെയ്തു, കൊണ്ട് "യങ് സ്‌പേസ് ലീഡേഴ്‌സ്" അവാർഡ് നേടുന്ന ആദ്യത്തെ ബഹ്‌റൈനിയും അറബ് വംശജയും ആയിരിക്കുകയാണ് ഐഷ. മേഖലയിലെബഹിരാകാശ പര്യവേഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹിരാകാശ പര്യവേഷണ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബഹ്‌റൈനിയിലെ യുവ എഞ്ചിനീയർ. ഐഷ അൽ ഹറാം, പ്രതിബന്ധങ്ങളെ തരണം ചെയ്യുകയും കടുത്ത മത്സരങ്ങളെ  മറികടക്കുകയും ചെയ്തു, കൊണ്ട്  "യങ് സ്‌പേസ് ലീഡേഴ്‌സ്" അവാർഡ് നേടുന്ന ആദ്യത്തെ ബഹ്‌റൈനിയും അറബ് വംശജയും ആയിരിക്കുകയാണ് ഐഷ. മേഖലയിലെബഹിരാകാശ  പര്യവേഷണ രംഗത്ത് 12 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ബഹ്‌റൈൻ വനിത ഇത്തരത്തിൽ  ആദരിക്കപ്പെടുന്നത്.

ആയിഷയുടെ വിജയം ബഹിരാകാശ ശാസ്ത്രത്തിലെ യുവ ബഹ്‌റൈൻ പ്രതിഭകളുടെ ഉയർന്ന കഴിവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്‌റൈൻ  നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻഎസ്എസ്എ) ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണ  മേഖലയുടെ പുരോഗതിക്കായി, ബഹ്‌റൈനിൽ അടുത്തിടെയാണ് നാഷനൽ സ്പേസ് സയൻസ് ഏജൻസി  രൂപീകരിക്കപ്പെട്ടത്. വളരെ കുറഞ്ഞ കാലയളവിൽ കൈവരിച്ച ഈ നേട്ടം ഈ മേഖലയിലെ മുൻനിര രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതായി നാഷനൽ സ്പേസ് സയൻസ് ഏജൻസി അവകാശപ്പെട്ടു .

ADVERTISEMENT

 ഈ രാജ്യാന്തര ഫോറത്തിൽ ബഹ്‌റൈന്റെ പതാക ഉയർത്താന്‍ സാധിച്ചതിൽ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് സാറ്റലൈറ്റ് ഡിസൈൻ ഡിപ്പാർട്ട്‌മെന്റ് മേധാവികൂടിയായ എഞ്ചിനീയർ ഐഷ അൽ ഹറം പറഞ്ഞു കൂടാതെ, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മൊഹമ്മദ് ബിൻ താമർ അൽ കാബിയുടെ നേതൃത്വത്തിലുള്ള ഏജൻസിയുടെ ഡയറക്ടർ ബോർഡിന്റെ പിന്തുണയും, ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരിയുടെ കീഴിലുള്ള ഏജൻസിയുടെ  നാമനിർദ്ദേശവുമാണ് ഈ ഒരു നേട്ടത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.

18 നും 35 നും ഇടയിൽ പ്രായമുള്ള ആറ് വ്യക്തികളെ മാത്രമാണ് ഈ ഉയർന്ന മത്സരാധിഷ്ഠിത അവാർഡിനായി  തിരെഞ്ഞെടുക്കുന്നത്. 77 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 5,200 മത്സരാർഥികൾ പങ്കെടുത്തതിൽ നിന്നാണ് അൽ ഹറാം വിജയിച്ചത്. ഈ നേട്ടം ബഹ്‌റൈനിലെയും മേഖലയിലെയും യുവതയ്ക്ക് പ്രചോദനമാണ് .

English Summary:

Aisha Al Haram from Bahrain, the first Arab woman to win the 'Young Space Leader' award