ബഹ്റൈനിൽ ജൂലൈ 1 മുതൽ ഉച്ചവിശ്രമം നിലവിൽ വരും
മനാമ ∙ വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങൾ അടുക്കുമ്പോൾ, ബഹ്‌റൈൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.. ജൂലൈ 1 തിങ്കളാഴ്ച ഉച്ച മുതൽ വൈകുന്നേരം 4 വരെ ഔട്ട്ഡോർ ജോലികൾക്ക് രാജ്യത്ത രണ്ട് മാസത്തെ ഉച്ചവിശ്രമം നടപ്പിലാക്കും. വെയിലിന്റെയും കൊടും ചൂടിന്റെയും കഠിനമായ ആഘാതങ്ങളിൽ നിന്ന്

മനാമ ∙ വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങൾ അടുക്കുമ്പോൾ, ബഹ്‌റൈൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.. ജൂലൈ 1 തിങ്കളാഴ്ച ഉച്ച മുതൽ വൈകുന്നേരം 4 വരെ ഔട്ട്ഡോർ ജോലികൾക്ക് രാജ്യത്ത രണ്ട് മാസത്തെ ഉച്ചവിശ്രമം നടപ്പിലാക്കും. വെയിലിന്റെയും കൊടും ചൂടിന്റെയും കഠിനമായ ആഘാതങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. തൊഴിൽ സുരക്ഷയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഈ നടപടി പ്രഖ്യാപിച്ചത്. ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനം തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും നല്ല ഫലങ്ങൾ ഉളവാക്കുമെന്നും ഹുമൈദാൻ ഊന്നിപ്പറഞ്ഞു.
സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുക എന്നതാണ് നിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യം. കടുത്ത വേനൽ മാസങ്ങളിൽ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ നിന്നും തൊഴിൽ അപകടങ്ങളിൽ നിന്നും തൊഴിലാളികളെ ഇത് സംരക്ഷിക്കുകയും ചെയ്യും. ഉയർന്ന താപനില ഉയർത്തുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം ഹുമൈദാൻ അടിവരയിട്ടുപറഞ്ഞു. വിവിധ ഭാഷകളിൽ ലഘുലേഖകളും വിതരണം ചെയ്തുകൊണ്ട് തൊഴിൽ മന്ത്രാലയം വിപുലമായ ബോധവൽക്കരണ പരിപാടിയും ആരംഭിച്ചു. ഉച്ചവിശ്രമനിയമം ലംഘിക്കുന്നത് 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള പിഴയും ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.
പരിശോധനകൾ ഉണ്ടാകും; പ്രവാസി കൂട്ടായ്മകളും ബോധവൽക്കരണവുമായി രംഗത്ത്
ഉച്ച വിശ്രമം നടപ്പിൽ വരുന്നതോടെ ഈ രംഗത്ത് അധികൃതരുടെ പരിശോധനകളും ശക്തമാകും. ബഹ്‌റൈനിലെ മലയാളികളുടെ നേതൃത്വത്തിലുള്ള വിവിധ കൂട്ടായ്മകൾ ആരോഗ്യ ബോധവൽക്കരണവും കുടിവെള്ള വിതരണവും ആരംഭിക്കും. എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ഐ സി ആർ എഫ് വളണ്ടിയർമാർ, ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം, ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം എന്നീ കൂട്ടായ്മകളും തൊഴിലിടങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും കുടിവെള്ള വിതരണവുമായി ഈ വർഷവും സജീവമാകും