ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന പരമ്പരാഗത വിഭവങ്ങളുമായി അൽ-ബഹ
തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ ബഹ പ്രദേശം പാചക പൈതൃകത്തിന് പേരുകേട്ടതാണ്.
തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ ബഹ പ്രദേശം പാചക പൈതൃകത്തിന് പേരുകേട്ടതാണ്.
തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ ബഹ പ്രദേശം പാചക പൈതൃകത്തിന് പേരുകേട്ടതാണ്.
അൽ ബഹ ∙ തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ ബഹ പ്രദേശം പാചക പൈതൃകത്തിന് പേരുകേട്ടതാണ്. പരമ്പരാഗത വിഭവങ്ങൾ, വ്യതിരിക്തമായ രുചികൾ, ആരോഗ്യ ഗുണങ്ങൾ എന്നിവയാൽ ലോകമെമ്പാടുമുള്ള സന്ദർശകരെ അൽ ബഹ ആകർഷിക്കുന്നു.
ഈ പ്രദേശത്തെ പാചകരീതി പാരമ്പര്യങ്ങളുടെ സംരക്ഷണത്തിന്റെ തെളിവാണ്. ഈ വിഭവങ്ങളിൽ പ്രധാനപ്പെട്ടത് ദഗാബീസ്, ഫത്താഹ്, മർകൂക്ക്, അരീക്ക എന്നിവയാണ്.
ആധുനിക ഭക്ഷണം ലഭ്യമാണെങ്കിലും, പരമ്പരാഗത വിഭവങ്ങൾ ഇപ്പോഴും യുവതലമുറയിൽപ്പോലും വളരെ ജനപ്രിയമാണ്. ഈ മേഖലയിൽ നടക്കുന്ന വിവിധ ഒത്തുചേരലുകളിലും ഉത്സവങ്ങളിലും അൽ ബഹ നിവാസികൾ ഈ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു.ആപ്രിക്കോട്ട്, പീച്ച്, മുന്തിരി, അത്തിപ്പഴം, വാഴപ്പഴം, എന്നിവയുൾപ്പെടെയുള്ള സീസണൽ പഴങ്ങളുടെ സമൃദ്ധിയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.