മനാമ∙ ബഹ്‌റൈനിലെ ധനസമാഹരണത്തിനായി ചാരിറ്റബിൾ അസോസിയേഷനുകൾ, കേന്ദ്രങ്ങൾ, ഫൗണ്ടേഷനുകൾ, സ്വകാര്യ സർക്കാരിതര സംഘടനകൾ എന്നിവയ്ക്ക് അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത് . 2024ലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈനിലെ ധനസമാഹരണത്തിനായി ചാരിറ്റബിൾ അസോസിയേഷനുകൾ, കേന്ദ്രങ്ങൾ, ഫൗണ്ടേഷനുകൾ, സ്വകാര്യ സർക്കാരിതര സംഘടനകൾ എന്നിവയ്ക്ക് അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട  പുതിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം  വെളിപ്പെടുത്തുന്നത് . 2024ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഏകദേശം 85 പുതിയ പെർമിറ്റുകളാണ്  നൽകിയത് .ഇതേ കാലയളവിൽ വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് 24 ലൈസൻസുകൾ നൽകിയതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൂടാതെ, വിദേശത്തേക്ക് ഫണ്ട് അയക്കുന്നതിന് സർക്കാരിതര സ്ഥാപനങ്ങൾക്ക് 75 ലൈസൻസുകൾ അനുവദിച്ചു. ധനസമാഹരണ ആവശ്യങ്ങൾക്കായി നൽകിയ ലൈസൻസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2022-ൽ, മൊത്തം 178 ലൈസൻസുകൾ അനുവദിച്ചു, ഓരോ നാല് മാസത്തിലും ശരാശരി 59 ലൈസൻസുകൾ. 2024-ലെ ആദ്യ നാല് മാസങ്ങളിൽ 85 ഓർഗനൈസേഷനുകൾക്ക് ലൈസൻസ് അനുവദിച്ചു, രണ്ട് വർഷത്തിനിടയിൽ 70% വർധനവാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത് .

ചാരിറ്റി മാർക്കറ്റുകൾ, ചാരിറ്റി ഇവന്റുകൾ, കൂപ്പണുകൾ, മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സംഭാവന ബോക്സുകൾ, കായിക ഇവന്റുകൾ, ഓൺലൈൻ സംഭാവനകൾ, ഇമെയിൽ, ടെക്‌സ്‌റ്റ് മെസേജുകൾ എന്നിവയും മറ്റുള്ളവയും ഉൾപ്പെടെ, പൊതു ആവശ്യങ്ങൾക്കായി ധനസമാഹരണം നിയന്ത്രിക്കുന്ന നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ രീതികളിലൂടെ ഫണ്ട് ശേഖരിക്കാൻ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് അനുമതിയുണ്ട്. ഓരോ കേസിന്റെയും അടിസ്ഥാനത്തിലാണ് മന്ത്രാലയം അംഗീകരിച്ച രീതികൾ പ്രാബല്യത്തിൽ ഉള്ളത്.

ADVERTISEMENT

∙ ധനസമാഹരണത്തിന് വേണ്ടത് എന്തൊക്കെ?
ഒരു ധനസമാഹരണ ലൈസൻസ് ലഭിക്കുന്നതിന്, സംഘടനകൾ സാമൂഹിക വികസന മന്ത്രാലയത്തിന് ഒരു അപേക്ഷ സമർപ്പിക്കണം. മന്ത്രാലയം പിന്നീട് അപേക്ഷ അവലോകനം ചെയ്യുകയും ആവശ്യപ്പെട്ട ലൈസൻസിന്റെ ഉദ്ദേശ്യം അതിന്റെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതുപോലെ സർക്കാരിതര സംഘടനയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തിയ ശേഷം ലൈസൻസുകൾ അനുവദിക്കുകയും ചെയ്യുന്നു.

ഭക്ഷണശാലകളിൽ അംഗീകൃത ചാരിറ്റി സംഘടനകൾ സ്‌ഥാപിച്ചിട്ടുള്ള ചാരിറ്റി ബോക്സുകൾ.

സ്ഥാപനത്തിന്റെ നിയമപരമായ നിലയും അതിന്റെ ഡയറക്ടർ ബോർഡിന്റെ നിയമസാധുതയും പരിശോധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. 2013ലെ ഡിക്രി-നിയമം 21-ലെ ആർട്ടിക്കിൾ 5-ന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികളുമായി മന്ത്രാലയം കൂടിയാലോചിക്കുന്നു, അത് സമർപ്പിച്ച് 30 ദിവസത്തിനകം ലൈസൻസ് അപേക്ഷയിൽ മന്ത്രാലയം തീരുമാനമെടുക്കണമെന്നും  വ്യവസ്ഥ ചെയ്യുന്നു.

ADVERTISEMENT

ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ്, ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി കൂടിയാലോചിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ബന്ധപ്പെട്ട സർക്കാർ ഏജൻസികളെപ്പോലെ അപേക്ഷകനേയും  ഇക്കാര്യം അറിയിക്കും. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ എല്ലാ നടപടിക്രമങ്ങളും  പൂർത്തീകരിച്ചതിന് ശേഷമാണ് അപേക്ഷയിൽ തീരുമാനമെടുക്കുന്നത്.

സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾഅനുസരിച്ച്  143 നിയമപരമായ കൺസൾട്ടേഷനുകളും 98 സാമ്പത്തിക കൂടിയാലോചനകളും 87 സാങ്കേതിക കൂടിയാലോചനകളും ഉൾപ്പെടെ 2024 ആദ്യ പാദത്തിൽ 328 കൺസൾട്ടേഷനുകൾ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതായി കാണിക്കുന്നു ഇതുമായി ബന്ധപ്പെട്ട് .നാല് മാസത്തിനിടെ 10 പരിശീലന കോഴ്‌സുകൾ നടത്തി, 221 സർക്കാരിതര സംഘടനകൾക്കും 378 അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.

English Summary:

Charitable Fundraising on the Rise in Bahrain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT