തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പ് വരുത്താനും സുസ്ഥിര വികസനത്തിൽ അതിന്‍റെ സ്വാധീനത്തെക്കുറിച്ചും ബോധവത്കരിച്ചു ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി ക്യാംപെയ്ൻ സംഘടിപ്പിച്ചു.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പ് വരുത്താനും സുസ്ഥിര വികസനത്തിൽ അതിന്‍റെ സ്വാധീനത്തെക്കുറിച്ചും ബോധവത്കരിച്ചു ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി ക്യാംപെയ്ൻ സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പ് വരുത്താനും സുസ്ഥിര വികസനത്തിൽ  അതിന്‍റെ സ്വാധീനത്തെക്കുറിച്ചും ബോധവത്കരിച്ചു ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി ക്യാംപെയ്ൻ സംഘടിപ്പിച്ചു. ഖത്തർ തൊഴിൽ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, റെഡ് ക്രസന്‍റ്, ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷൻ, ഖത്തറിലെ ലോകാരോഗ്യ സംഘടന ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ്  ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. സുസ്ഥിര വികസനത്തിന് ആരോഗ്യമുള്ള തൊഴിലാളികൾ” എന്ന തലവാചകത്തിൽ നടന്ന ക്യാംപെ്യൻ തൊഴിലാളികളുടെ ആരോഗ്യ അവകാശങ്ങളെ  കുറിച്ച് അവരെ ബോധവത്കരിക്കുന്നതായിരുന്നു .

എൻഎച്ച്ആർസിയിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ഹമദ് മജീദ് അൽ മർസൂഖി, "സുസ്ഥിര വികസനത്തിന് ആരോഗ്യമുള്ള തൊഴിലാളികൾ" ക്യാംപെയ്നിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉൽപാദനക്ഷമതയുടെ പ്രധാന ഘടകമാണെന്നും  ജോലിസ്ഥലത്തെ ആരോഗ്യ പരിരക്ഷയും സേവനങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നത് അവരുടെ ജോലി കാര്യക്ഷമാക്കാനും നിലവാരം മെച്ചപ്പെടുത്താനുംസാധ്യകമാകുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ റെഡ് ക്രസന്‍റ് മെഡിക്കൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റിലെ ഹെൽത്ത് എജ്യുക്കേഷൻ തലവൻ ഡോ. അഹമ്മദ് ദീബ് ഇദ്‌ലെബി, ചൂട് കൊണ്ടുള്ള  ക്ഷീണം, ഹീറ്റ്‌സ്ട്രോക്ക്  തുടങ്ങിയ അനുബന്ധ രോഗങ്ങളെ കുറിച്ച് സംസാരിച്ചു.

English Summary:

NHRC Raises Awareness of Workers’ Right to Health

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT