എയർഇന്ത്യ എക്സ്പ്രസ്: സർവീസ് റദ്ദാക്കൽ തുടരുന്നു; കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും സർവീസുകൾ മുടങ്ങി
കരിപ്പൂർ/ മട്ടന്നൂർ ∙ ജീവനക്കാരുടെ സമരം അവസാനിച്ചെങ്കിലും പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലം എയർഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ റദ്ദാക്കൽ തുടരുന്നു. കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സർവീസുകൾ ഇന്നലെ മുടങ്ങി. കണ്ണൂരിലേക്കുള്ള അബുദാബി, ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽനിന്നു ഷാർജ,

കരിപ്പൂർ/ മട്ടന്നൂർ ∙ ജീവനക്കാരുടെ സമരം അവസാനിച്ചെങ്കിലും പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലം എയർഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ റദ്ദാക്കൽ തുടരുന്നു. കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സർവീസുകൾ ഇന്നലെ മുടങ്ങി. കണ്ണൂരിലേക്കുള്ള അബുദാബി, ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽനിന്നു ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുമാണു റദ്ദാക്കിയത്.
കോഴിക്കോട്ടുനിന്നുള്ള 2 രാജ്യാന്തര സർവീസുകൾ ഇന്നലെ റദ്ദാക്കി. വൈകിട്ട് ആറിനുള്ള ഷാർജ, രാത്രി 10:10നുള്ള അബുദാബി സർവീസുകളാണു റദ്ദാക്കിയത്. അവധിമൂലം ജീവനക്കാർ കുറവാണെന്നതാണ് കാരണമായി പറയുന്നത്. കോഴിക്കോട്ടുനിന്ന് ഇന്നു രാവിലെ 9.30നുള്ള റാസൽഖൈമ സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ എത്തിയിട്ടും പൈലറ്റ് എത്താത്തതിനാൽ റദ്ദാക്കിയ കോഴിക്കോട് –ദുബായ് സർവീസ് ഉൾപ്പെടെ കഴിഞ്ഞ 2 ദിവസങ്ങളിലായി 3 സർവീസുകൾ കോഴിക്കോട്ട് റദ്ദാക്കിയിട്ടുണ്ട്. പകരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.