കേന്ദ്ര ഹജ് കമ്മിറ്റി മക്കയിൽ യോഗം ചേർന്നു
2025ലെ ഹജ് സീസണിന്‍റെ ആദ്യഘട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഹജ് കമ്മിറ്റി (സിഎച്ച്സി) മക്കയിൽ യോഗം ചേർന്നു.

മക്ക ∙ 2025ലെ ഹജ് സീസണിന്‍റെ ആദ്യഘട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഹജ് കമ്മിറ്റി (സിഎച്ച്സി) മക്കയിൽ യോഗം ചേർന്നു. മക്ക അമീർ രാജകുമാരനു വേണ്ടി ഖാലിദ് അൽ ഫൈസൽ രാജകുമാരൻ മക്ക ഡെപ്യൂട്ടി അമീറും സിഎച്ച്സി ഡപ്യൂട്ടി ചെയർമാനുമായ സൗദ് ബിൻ മിഷാൽ യോഗത്തിന് നേതൃത്വം നൽകി.
ഈ വർഷത്തെ ഹജ് വേളയിൽ കൈവരിച്ച നല്ല ഫലങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഹജ് ഓപ്പറേഷൻ സിസ്റ്റത്തിന്‍റെ തുടർച്ചയായ വികസനം തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അടുത്ത വർഷത്തെ ഹജ് വേളയിൽ അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള മാർഗങ്ങൾ യോഗം അവലോകനം ചെയ്തു. വിവിധ കര, കടൽ, വ്യോമ തുറമുഖങ്ങൾ വഴിയുള്ള തീർഥാടകരുടെ യാത്രയുടെ നിലവിലെ ഘട്ടത്തിലെ പുരോഗതി യോഗം ചർച്ച ചെയ്തു.