സർവകാല റെക്കോർഡിൽ സൗദിയിലെ വനിതാ തൊഴിൽ മേഖല
റിയാദ് ∙ സർവ്വകാല റെക്കോർഡിൽ സൗദിയിലെ വനിതാ തൊഴിൽ മേഖല. നാലു ലക്ഷത്തിലേറെ വനിതകളാണ് ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യമെമ്പാടും വിവിധ മേഖലകളിൽ പുത്തൻ ജോലി നേടിയത്. 4,15978 സൗദി സ്വദേശി വനിതകളാണ് 2021 പകുതി മുതൽ 2024 ആദ്യ പകുതി വരെയുള്ള കാലഘട്ടത്തിൽ പുതിയ ജോലികളിൽ പ്രവേശിച്ചത്. ജനറൽ ഓർഗനൈസേഷൻ ഫോർ

റിയാദ് ∙ സർവ്വകാല റെക്കോർഡിൽ സൗദിയിലെ വനിതാ തൊഴിൽ മേഖല. നാലു ലക്ഷത്തിലേറെ വനിതകളാണ് ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യമെമ്പാടും വിവിധ മേഖലകളിൽ ജോലി നേടിയത്. 4,15978 സൗദി സ്വദേശി വനിതകളാണ് 2021 പകുതി മുതൽ 2024 ആദ്യ പകുതി വരെയുള്ള കാലഘട്ടത്തിൽ പുതിയ ജോലികളിൽ പ്രവേശിച്ചത്.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ(ഗോസി) റജിസ്റ്റർ ചെയത സ്വദേശി വനിത ജീവനക്കാരുടെ ആകെ എണ്ണം ഇതോടെ 10,96 000 മായി ഉയർന്നു. 2021 ആദ്യ അർധവർഷത്തിൽ ഗോസിയിൽ റജിസ്റ്റർ ചെയ്ത ആകെ വനിതകളുടെ എണ്ണം 6.8 ലക്ഷമായിരുന്നു. 61.17 ശതമാനം എന്ന തോതിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വനിതാ ജീവനക്കാരുടെ ഗോസിയിലെ റജിസ്ട്രേഷൻ വർധന അടയാളപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ വനിതാ ജീവനക്കാരുടെ എണ്ണം വർധിച്ചുവെങ്കിലും പുരുഷൻമാരുടെ എണ്ണത്തിൽ 20.89 ശതമാനം മാത്രമാണ് വർധനവ്. ഈ വർഷത്തിന്റെ ആദ്യ ക്വാർട്ടർ കണക്കനുസരിച്ച് ഗോസിയിൽ റജിസ്റ്റർ ചെയ്ത 16.7 ലക്ഷം പുരുഷ ജീവനക്കാരാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2, 89 000ത്തോളം സൗദി സ്വദേശികളാണ് കണക്കുകൾ പ്രകാരം പുതുതായി തൊഴിൽ മേഖയിലുള്ളത്.