കോട്ടയം സ്വദേശിനിക്ക് ന്യൂസീലൻഡിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 7 ലക്ഷം രൂപ; പ്രതി പിടിയിൽ
കോട്ടയം ∙ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ഏഴുലക്ഷം തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ മാളികപ്പറമ്പിൽ ജോൺസൺ എം. ചാക്കോയെ (30) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടമ്പലം സ്വദേശിയായ യുവാവിന്റെ ഭാര്യയ്ക്ക് ജോൺസൺ ജോലിചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം മുഖേന ന്യൂസീലൻഡിൽ

കോട്ടയം ∙ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ഏഴുലക്ഷം തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ മാളികപ്പറമ്പിൽ ജോൺസൺ എം. ചാക്കോയെ (30) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുട്ടമ്പലം സ്വദേശിയായ യുവാവിന്റെ ഭാര്യയ്ക്ക് ജോൺസൺ ജോലിചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം മുഖേന ന്യൂസീലൻഡിൽ നഴ്സിങ് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തവണകളായി 7 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. ന്യൂസീലൻഡിൽ എത്തിയ യുവതിക്ക് പേപ്പർ നിർമാണ കമ്പനിയിലാണ് ജോലി കിട്ടിയത്. യുവതി മടങ്ങിയെത്തിയിട്ട് പരാതി നൽകി.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ജോൺസന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.