ദുബായ് ∙ സന്ദർശക വീസയിലൂടെയുള്ള യുഎഇ പ്രവേശനം കർശനമാക്കിയെങ്കിലും ഇതാ, ഒരു വർഷത്തെ 'സെൽഫ് സ്പോൺസേർഡ്' വീസയുമായി യുഎഇ. ഇൗ മാസം ( ജൂലൈ) ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഒരു വർഷത്തെ വീസ വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ പ്രവേശിക്കാനും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജോലി ചെയ്യാനും

ദുബായ് ∙ സന്ദർശക വീസയിലൂടെയുള്ള യുഎഇ പ്രവേശനം കർശനമാക്കിയെങ്കിലും ഇതാ, ഒരു വർഷത്തെ 'സെൽഫ് സ്പോൺസേർഡ്' വീസയുമായി യുഎഇ. ഇൗ മാസം ( ജൂലൈ) ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഒരു വർഷത്തെ വീസ വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ പ്രവേശിക്കാനും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജോലി ചെയ്യാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സന്ദർശക വീസയിലൂടെയുള്ള യുഎഇ പ്രവേശനം കർശനമാക്കിയെങ്കിലും ഇതാ, ഒരു വർഷത്തെ 'സെൽഫ് സ്പോൺസേർഡ്' വീസയുമായി യുഎഇ. ഇൗ മാസം ( ജൂലൈ) ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഒരു വർഷത്തെ വീസ വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ പ്രവേശിക്കാനും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജോലി ചെയ്യാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സന്ദർശക വീസയിലൂടെയുള്ള യുഎഇ പ്രവേശനം കർശനമാക്കിയെങ്കിലും ഇതാ, ഒരു വർഷത്തെ 'സെൽഫ് സ്പോൺസേർഡ്' വീസയുമായി യുഎഇ. ഇൗ മാസം ( ജൂലൈ) ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഒരു വർഷത്തെ വീസ വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ പ്രവേശിക്കാനും  നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജോലി ചെയ്യാനും അനുവദിക്കുന്നു. 55 വയസ്സിന് മുകളിലുള്ള വിരമിച്ച താമസക്കാർക്കും സ്പോൺസറില്ലാതെ താമസ വീസ ലഭിക്കും. ഇതിനകം സന്ദർശക വീസയിലുള്ള മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഒരു വർഷത്തെ വീസ സ്വന്തമാക്കിക്കഴിഞ്ഞു. കൂടുതൽ പേർ വീസയ്ക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 3,400 ദിർഹത്തോളമാണ് ഒരു വർഷത്തെ വീസയ്ക്ക് സേവനദാതാക്കൾ ഇൗടാക്കുന്നത്. എന്നാൽ, ആവശ്യക്കാർ കൂടുതലെത്തുമ്പോൾ തുക കുറഞ്ഞേക്കും. യുഎഇയിൽ സന്ദർശക വീസയിലുള്ളവർ സ്റ്റാറ്റസ് മാറ്റത്തിന് 625 ദിർഹം കൂടി നൽകേണ്ടതുണ്ട്. വർക് പെർമിറ്റിന് 300 ദിർഹമാണ് ഫീസ്.

∙ യുഎഇയുടെ വീസാ സവിശേഷതകൾ
ഇരുനൂറിലേറെ രാജ്യക്കാർ, വ്യത്യസ്തമായ ജീവിതശൈലി, സമ്പന്നമായ സംസ്കാരം, വൈവിധ്യമാർന്ന സമൂഹം എന്നിവയാൽ സവിശേഷതകളുള്ള യുഎഇ ജീവിക്കാനും ജോലി ചെയ്യാനും ഉയരങ്ങളിലെത്താനുമുള്ള അപൂർവാവസരമാണ് ലോക ജനതയ്ക്ക് നൽകുന്നത്. യുഎഇ അനുദിനം ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതിനാൽ നിത്യേന ഒട്ടേറെ പേർ ഇവിടെ ഉപജീവനം തേടിയും ബിസിനസ് ആരംഭിക്കാനും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് എത്തിക്കൊണ്ടിരിക്കുന്നു. കോവിഡ്19ന് ശേഷം ഒഴുക്ക് ഗണ്യമായി വർധിക്കുകയും ചെയ്തു.

ADVERTISEMENT

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ഏഴ് എമിറേറ്റുകളുടെ ഒരു ഫെഡറേഷനാണ് യുഎഇ. യുഎഇയിലെ ജനസംഖ്യ ഏകദേശം 90 ലക്ഷമാണ്. ആകെ ജനസംഖ്യയുടെ ഏകദേശം 90 ശതമാനവും പ്രവാസികളാണ്. ഇതിൽത്തന്നെ ഇന്ത്യക്കാരാണ് കൂടുതൽ.  യുഎഇ പൗരന്മാരല്ലാത്ത എല്ലാ താമസക്കാർക്കും അവരുടെ റസിഡൻസി പെർമിറ്റിനായി ഒരു സ്പോൺസർ ഉണ്ടായിരിക്കണമെന്നായിരുന്നു നിയമം. പരമാവധി 2 അല്ലെങ്കിൽ 3 വർഷത്തിനുശേഷം പുതുക്കുന്നതിന് വിധേയമാണ് വീസ. ഇതിനിടെ 2019 ൽ ഭേദഗതികൾ ഉണ്ടാവുകയും വിദേശികൾക്ക് രാജ്യത്ത് തുടർച്ചയായി താമസിക്കാനുള്ള 10 വർഷത്തെ ഗോൾഡൻ വീസ അടക്കമുള്ള പുതിയ പാതകൾ ഒരുങ്ങുകയും ചെയ്തു.  യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനും വളർച്ചയ്ക്കും തുടർച്ചയായി സംഭാവന നൽകാൻ കഴിവുള്ള പ്രതിഭകളായ പ്രവാസികൾക്കും നിക്ഷേപകർക്കും സുരക്ഷ നൽകുക എന്നതാണ് ഈ ദീർഘകാല വീസകളുടെ പ്രധാന ലക്ഷ്യം. ഇതുകൂടാതെ, അഞ്ച്, മൂന്ന്, രണ്ട് വർഷത്തെ തൊഴിൽ, താമസ വീസകളും ലഭ്യമാണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ എമിറേറ്റ്സ് ഐഡി ലഭിക്കും; ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ട് സാധ്യമാകും
വിദേശികളോട് യുഎഇ കാണിക്കുന്ന സഹാനുഭൂതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒരു വര്‍ഷത്തെ വീസ. സന്ദർശക വീസയിലെത്തി യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്കും നാട്ടിൽ നിന്ന് വരാനാഗ്രഹിക്കുന്നവർക്കും ഇൗ വീസയ്ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം എമിറേറ്റ്സ് ഐഡി കൂടി ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തുടർന്ന് ഏതെങ്കിലും കമ്പനിയിലോ സ്ഥാപനത്തിലോ ജോലി ലഭിക്കുകയാണെങ്കിൽ വർക് പെർമിറ്റ് കൂടി എടുത്താൽ നിയമപരമായി തൊഴിൽ ചെയ്ത് മുന്നോട്ടുപോകാവുന്നതുമാണ്. ഇതു മാത്രമല്ല, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും ഡ്രൈവിങ് ലൈസൻസ് എടുക്കാനും സാധിക്കും. ലേബർ പേയ്‌മെന്റ് ഇല്ലാത്തതും പ്രത്യേകതയാണ്. അതേസമയം, ഒരു വർഷം കഴിഞ്ഞാൽ വീസ പുതുക്കാന്‍ പറ്റും. എന്നാൽ, നിലവിൽ ഇൗ ഒാപ്ഷൻ വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു. 

ADVERTISEMENT

∙ ഹസ്ബൻഡ്, ഫാദർ വീസയിലുള്ളവർക്ക് മാറാം
യുഎഇയിൽ ഭർത്താവിന്റെയും പിതാവിന്റെയും വീസയ്ക്ക് കീഴിൽ വർക് പെർമിറ്റ് എടുത്ത് ഒട്ടേറെ പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കും വേണമെങ്കിൽ ഒരു വർഷത്തെ സെൽഫ് സ്പോൺസേർഡ് വീസയിലേയ്ക്ക് മാറാവുന്നതാണ്. ലോകത്തെങ്ങുമുള്ള പ്രതിഭകളെയും വിദഗ്ധരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ റിമോട്ട് വർക്ക് വീസ ആഗോള പ്രഫഷണലുകൾക്ക് യുഎഇയിൽ നിന്ന് വിദൂരമായി ജോലി ചെയ്യാൻ സഹായിക്കുന്നു. 55 വയസ്സിന് മുകളിലുള്ള വിരമിച്ച താമസക്കാർക്കും സ്പോൺസറില്ലാതെ താമസ വീസ ലഭിക്കും. കൂടാതെ, റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ മൂലധനത്തിന്റെ അടിസ്ഥാനത്തിൽ വീസയ്ക്ക് യോഗ്യത നേടാം. 

വിവരങ്ങൾക്ക്:+971 42 234 6006 (ഇസിഎച്ച് ഡിജിറ്റൽ).

English Summary:

UAE Self-Sponsored Visas: Everthing to Know about the One Year UAE Visa

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT