ബഹ്‌റൈനിലെ വാഹന പരിശോധന കേന്ദ്രങ്ങൾ 2024 ഓഗസ്റ്റ് 1 മുതൽ സ്വകാര്യമേഖലയ്ക്ക്
മനാമ ∙ ബഹ്‌റൈനിലെ വാഹന പരിശോധന 2024 ഓഗസ്റ്റ് 1 മുതൽ ക്രമേണ സ്വകാര്യ കേന്ദ്രങ്ങൾക്ക് കൈമാറുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജിഡിടി) ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ അറിയിച്ചു. 2025 ജൂലായ് മാസത്തോടെ ഇത് പൂർണമായും നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലൈറ്റ്

മനാമ ∙ ബഹ്‌റൈനിലെ വാഹന പരിശോധന 2024 ഓഗസ്റ്റ് 1 മുതൽ ക്രമേണ സ്വകാര്യ കേന്ദ്രങ്ങൾക്ക് കൈമാറുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജിഡിടി) ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ അറിയിച്ചു. 2025 ജൂലായ് മാസത്തോടെ ഇത് പൂർണമായും നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലൈറ്റ് വെഹിക്കിളുകൾ, മോട്ടോർ സൈക്കിളുകൾ, ഹെവി വെഹിക്കിൾസ്, പൊതുഗതാഗതം എന്നിവയുൾപ്പെടെ എല്ലാ വാഹന വിഭാഗങ്ങളും പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്വകാര്യ കേന്ദ്രങ്ങൾ ഏറ്റെടുക്കും .
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുക:
∙ ഒന്നാം ഘട്ടത്തിൽ (1ഓഗസ്റ്റ് 2024):
സ്വകാര്യ കേന്ദ്രങ്ങൾ 10 വർഷത്തിൽ കൂടാത്ത ലൈറ്റ് വെഹിക്കിളുകളുടെയും മോട്ടോർ സൈക്കിളുകളുടെയും പരിശോധന ആരംഭിക്കും.
∙ 2025 ന്റെ തുടക്കത്തിൽ രണ്ടാം ഘട്ടം ആരംഭിക്കും:
വാഹന ഉടമകൾക്കുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിക്കൊണ്ട്, ലൈറ്റ് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടുത്തി സ്വകാര്യ കേന്ദ്ര സേവനങ്ങളുടെ ശ്രേണി വിപുലീകരിക്കും.
∙ ഘട്ടം 3 (ജൂലൈ 1, 2025):
അവസാന ഘട്ടത്തിൽ, ഹെവി വാഹനങ്ങളും പൊതുഗതാഗതവും ഉൾപ്പെടെ എല്ലാ വാഹന വിഭാഗങ്ങളുടെയും പരിശോധനകൾ സ്വകാര്യ കേന്ദ്രങ്ങൾ ഏറ്റെടുക്കുകയും ഈ ഉത്തരവാദിത്തം സ്വകാര്യ മേഖലയ്ക്ക് കൈമാറുകയും ചെയ്യുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇപ്പോൾ സർക്കാർ അനുവദിച്ചിട്ടുള്ള ചില സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമാണ് സർക്കാർ ഇതര വാഹന പരിശോധനകൾ നടപ്പിലാക്കിയിട്ടുള്ളത്. ട്രാഫിക് അതോറിറ്റിക്ക് കീഴിലും പരിശോധനകൾ നടന്നു വരുന്നുണ്ട്. വാഹങ്ങളുടെ വാർഷിക പരിശോധന നടത്തി പുതുക്കുന്ന പരിശോധകളാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങളിൽ നടത്തുന്നത്.