പാരിസ് ഒളിംപിക്സ്: ഖത്തർ ടീമിനെ പ്രഖ്യാപിച്ചു
ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്‌സിൽ ഖത്തറിന് വേണ്ടി 14 അംഗ പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി).
ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്‌സിൽ ഖത്തറിന് വേണ്ടി 14 അംഗ പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി).
ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്‌സിൽ ഖത്തറിന് വേണ്ടി 14 അംഗ പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി).
ദോഹ ∙ ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്‌സിൽ ഖത്തറിന് വേണ്ടി 14 അംഗ പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി). അത്‌ലറ്റിക്‌സ്, ബീച്ച് വോളിബോൾ, ഷൂട്ടിങ്, ഭാരോദ്വഹനം, നീന്തൽ എന്നീ ഇനങ്ങളിലാണ് ഖത്തർ പങ്കെടുക്കുകയെന്ന് ക്യുഒസി സ്പോർട്സ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ മുഹമ്മദ് ഈസ അൽ ഫദാല, ടൂർണമെന്‍റിലെ ഖത്തരി അഡ്മിനിസ്‌ട്രേറ്റീവ് ഡെലിഗേഷൻ ഡയറക്ടർ മുഹമ്മദ് സഈദ് അൽ മിസ്‌നാദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ പറഞ്ഞു.
2020 ടോക്കിയോ ഒളിംപിക്‌സിലെ ഹൈജമ്പ് ഇനത്തിൽ സ്വർണ ജേതാവായിരുന്ന മുംതാസ് ബർഷിം ഖത്തറിന്റെ വനിതാ അത്ലീറ്റ്സ് ഷഹദ് മുഹമ്മദും ഉദ്ഘാടന ചടങ്ങിൽ ഖത്തറിന്റെ പതാക വഹിക്കും. 2024 പാരിസ് ഒളിംപിക്‌സിൽ ഖത്തറിന്റെ പങ്കാളിത്തം രാജ്യത്തെ എല്ലാ പുരുഷ-വനിതാ കായിക താരങ്ങൾക്കുമുള്ള വലിയ ബഹുമതിയാണെന്ന് അൽ ഫദാല പറഞ്ഞു.
മത്സരങ്ങൾക്കായി ഖത്തർ അത്‌ലീറ്റുകൾ ജൂലൈ 19-ന് പാരിസിലെത്തും. ഒളിംപിക്‌സിന്റെ ആദ്യമത്സര ദിനമായ ജൂലൈ 27 മുതൽ തന്നെ ഖത്തറിന്റെ മത്സരങ്ങൾ ആരംഭിക്കുന്നുണ്ട് . ഓഗസ്റ്റ് പത്ത് വരെ നടക്കുന്ന മത്സരങ്ങളിൽ ഖത്തറിന്റെ പങ്കാളിത്തം ഉണ്ടാവും. അത്ലറ്റ്സ് ഇനങ്ങളിൽ മുംതാസ് ഈസ ബർഷിം അബ്ദുറഹ്മാൻ സാംബ, അബൂബക്കർ അബ്ദുല്ല, ബസീം ഹമീദ, ഇസ്മായിൽ ദാവൂദ്, അമ്മാർ ഇസ്മായിൽ, സെയ്ഫ് മുഹമ്മദ്, ഷഹദ് മുഹമ്മദ് എന്നിവർ പങ്കെടുക്കും. ഫാരിസ് ഇബ്രാഹിം (ഭാരോദ്വഹനം), ശരീഫ് യൂനുസ്, അഹമ്മദ് റിജാൻ (ബീച് വോളി), സയീദ് അബു ശർബ്, റാഷിദ് സാലിഹ് അൽ അത്ബ (ഷൂട്ടിങ്) അബ്ദുൽ അസീസ് അൽ ഉബൈദാലി (നീന്തൽ) എന്നിവരാണ് ഒളിംപിക്സിൽ പങ്കെടുക്കുന്ന മറ്റു താരങ്ങൾ .
2020 ടോക്കിയോ ഒളിംപിക്‌സിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടിയാണ് ഖത്തർ നേട്ടം കൈവരിച്ചത്. അത്‌ലറ്റിക്‌സിലെ ഹൈജമ്പ് ഇനത്തിൽ മുതാസ് ബർഷാമും 96 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഫാരെസ് ഇബ്രാഹിമുമായിരുന്നു ചാംപ്യന്മാർ. കൂടാതെ, അഹമ്മദ് റിജനും ഷെരീഫ് യൂനിസും അടങ്ങുന്ന ബീച്ച് വോളിബോൾ ടീമിന് വെങ്കല മെഡലും ഉണ്ടായിരുന്നു.