എൻജിൻ ഓഫാക്കാതെ വാഹനം നിർത്തിയിട്ടാൽ അപകടങ്ങളേറെ: അബുദാബി പൊലീസ്
അബുദാബി ∙ കൊടുംചൂടിൽ ദീർഘ നേരം എൻജിൻ ഓഫാക്കാതെ വാഹനം നിർത്തിയിടുന്നത് അപകട കാരണമാകുമെന്ന് അബുദാബി പൊലീസ്. തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാനോ എടിഎമ്മിലോ പള്ളിയിലോ പോകുന്നവർ വാഹനം സുരക്ഷിതമായി നിർത്തിയിടണം. ഇന്ധനം നിറയ്ക്കുന്ന വേളയിൽ പോലും എൻജിൻ ഓഫാക്കണമെന്നും പറഞ്ഞു. പെട്ടെന്നു തിരിച്ചുവരാമെന്ന

അബുദാബി ∙ കൊടുംചൂടിൽ ദീർഘ നേരം എൻജിൻ ഓഫാക്കാതെ വാഹനം നിർത്തിയിടുന്നത് അപകട കാരണമാകുമെന്ന് അബുദാബി പൊലീസ്. തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാനോ എടിഎമ്മിലോ പള്ളിയിലോ പോകുന്നവർ വാഹനം സുരക്ഷിതമായി നിർത്തിയിടണം. ഇന്ധനം നിറയ്ക്കുന്ന വേളയിൽ പോലും എൻജിൻ ഓഫാക്കണമെന്നും പറഞ്ഞു. പെട്ടെന്നു തിരിച്ചുവരാമെന്ന കാരണത്താൽ വാഹനം സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടു പോകുന്നതുമൂലം അമിതമായി ചൂടാകാനും തീപിടിക്കാനും വാഹനം മോഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം പ്രവണതകൾ വർധിച്ച പശ്ചാത്തലത്തിലാണ് ബോധവൽക്കരണവുമായി പൊലീസ് രംഗത്തെത്തിയത്.
കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി രക്ഷിതാക്കൾ പുറത്തുപോകുന്നതും അപകടമുണ്ടാക്കുന്നു. രക്ഷിതാക്കൾ തിരിച്ചെത്തുമ്പോഴേക്കും കുട്ടികൾ തളർന്ന് അവശരാകുകയോ അബോധാവസ്ഥയിലാകുകയോ ചെയ്യും. ഇത് ചിലപ്പോൾ മരണകാരണമായേക്കും. കുട്ടികളെ തനിച്ചു വാഹനത്തിൽ ഇരുത്തി പോകുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പു നൽകി. നിരോധിത മേഖലകളിലും വാഹനം നിർത്തിയിടരുത്. അടിയന്തര സാഹചര്യത്തിൽ റോഡിൽ നിർത്തേണ്ടിവരുന്ന സന്ദർഭങ്ങളിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.