ഖത്തറിലെത്തി 30 ദിവസത്തിനുള്ളിൽ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പിഴ
ഖത്തറിലെത്തി 30 ദിവസത്തിനുള്ളിൽ പ്രവാസികൾ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ,പതിനായിരം റിയാൽ വരെ പിഴ ഈടാക്കും.

ദോഹ ∙ ഖത്തറിലെത്തി 30 ദിവസത്തിനുള്ളിൽ പ്രവാസികൾ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ,പതിനായിരം റിയാൽ വരെ പിഴ ഈടാക്കും. ഖത്തർ ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തൊഴിലുടമയാണ് നിയമപരമായി ബാധ്യസ്ഥൻ എന്നും മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കാതിരുന്നാൽ പിഴയ്ക്കും നിയമ നടപടിക്കും വിധേയമാകേണ്ടി വരും.
2015 ലെ 21-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ പത്ത് (ഖണ്ഡിക 1) പ്രകാരം, ഖത്തറിൽ എത്തിയ ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ എല്ലാ താമസ രേഖകളും ശരിയാക്കണം. ഈ കാലാവധിയിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, ഓരോ ദിവസത്തെ കാലതാമസത്തിനും 10 ഖത്തർ റിയാൽ വരെ പിഴ നൽകേണ്ടി വരും. ഇത്തരത്തിൽ പരമാവധി 6,000 റിയാൽ വരെ പിഴ നൽകി നിയമ നടപടികളിൽ നിന്നും ഒഴിവാക്കാനും സാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.