പ്രവാസി തൊഴിലാളികളുടെ യോഗ്യത ഉറപ്പാക്കാൻ സൗദി; പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി
റിയാദ് ∙ സൗദിയിലുള്ള ഉന്നത വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികളുടെ യോഗ്യതയും തൊഴിൽ മുൻപരിചയവും നിർണ്ണയിക്കുന്ന "പ്രഫഷനൽ വെരിഫിക്കേഷൻ" പദ്ധതിയുടെ ആദ്യ ഘട്ടം സൗദി മാനവ

റിയാദ് ∙ സൗദിയിലുള്ള ഉന്നത വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികളുടെ യോഗ്യതയും തൊഴിൽ മുൻപരിചയവും നിർണ്ണയിക്കുന്ന "പ്രഫഷനൽ വെരിഫിക്കേഷൻ" പദ്ധതിയുടെ ആദ്യ ഘട്ടം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. 128 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സംരംഭം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒരു ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി നടപ്പിലാക്കുകയാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നിരവധി സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് എൻജിനീയറിങ്, ആരോഗ്യം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ എല്ലാ തൊഴിലുകൾക്കുമായി ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളിലേക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോമിന്റെ കവറേജ് വ്യാപിപ്പിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. സൗദിയിലേക്ക് എത്തിച്ചേരുന്ന പ്രവാസി തൊഴിലാളികൾക്ക് യഥാർത്ഥ അക്കാദമിക് യോഗ്യതയും തൊഴിൽ വിപണിക്ക് ആവശ്യമായ പരിചയസമ്പത്തും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതുകൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നത്. കാബിനറ്റ് പ്രമേയം നമ്പർ 195 പ്രകാരമാണ് ഈ നടപടിക്രമം വരുന്നതെന്നും, വിദേശ തൊഴിലാളികൾക്ക് വിശ്വാസയോഗ്യമായ അക്കാദമിക് യോഗ്യതകളും സൗദി തൊഴിൽ വിപണിക്ക് ആവശ്യമായ പ്രായോഗിക പരിചയവും നൈപുണ്യവും ഉണ്ടെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രഫഷനൽ വെരിഫിക്കേഷൻ, യോഗ്യതയില്ലാത്ത പ്രവാസി തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും, പ്രവാസി തൊഴിലാളികളുടെ യോഗ്യതകളുടെയും നൈപുണ്യ വിവരങ്ങളുടെയും ഗുണനിലവാരം ഉയർത്തുന്നതിനും ഇതിലൂടെ സാധിക്കുന്നു. തൊഴിൽ മേഖലയെ നിയന്ത്രിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഈ സേവനത്തിലൂടെ മന്ത്രാലയം ശ്രമിക്കുന്നു.