സൗദിയിൽ 2 ദിവസത്തിനിടെ പൗരത്വം നേടിയത് 3 ഇന്ത്യക്കാർ; രാജ്യത്ത് പൗരത്വം നേടുന്നവരുടെ എണ്ണത്തിൽ വർധന
Mail This Article
×
റിയാദ് ∙ സൗദി പൗരത്വം നേടുന്ന ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ എണ്ണം വർധിക്കുന്നു. 2 ദിവസത്തിനിടെ 3 ഇന്ത്യക്കാരാണ് സൗദി പൗരത്വം നേടിയത്.
ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദുൽറഹീം ഖോജ എന്നിവരാണ് പൗരത്വം നേടിയ ഇന്ത്യക്കാർ. വിഷൻ 2030യുടെ ഭാഗമായി വിവിധ മേഖലകളിൽ വിദഗ്ധരായ ഒട്ടേറെ പേർക്ക് സൗദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.
English Summary:
Increase in foreigners acquiring Saudi citizenship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.