ഖത്തറിൽ ഇനി മൂന്ന് തരം നഴ്സറികൾ; കുട്ടികളുടെ വിദ്യാഭ്യാസ മികവ് ലക്ഷ്യമിട്ട് പുതിയ ഉത്തരവ്
രാജ്യത്തെ നഴ്സറികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി.

ദോഹ ∙ രാജ്യത്തെ നഴ്സറികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം നഴ്സറികളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്
∙ഡേ കെയർ നഴ്സറികൾ: ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശിശുസംരക്ഷണ സേവനങ്ങൾ നൽകുന്നവ
∙കെയർ ആൻഡ് എജ്യുക്കേഷൻ നഴ്സറികൾ: ഡേ കെയർ സേവനങ്ങൾ നൽകുന്നതിനൊപ്പം കുട്ടികൾക്ക് ഭാഷ, വായന, എഴുത്ത്, ഗണിതശാസ്ത്രം തുടങ്ങിയ അടിസ്ഥാന കഴിവുകൾ പഠിപ്പിക്കുന്നവ
∙സ്പെഷലൈസ്ഡ് നഴ്സറികൾ: ശാരീരിക വൈകല്യങ്ങളും പഠന വൈകല്യങ്ങളും ഉള്ള കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പരിപാടികൾ നടപ്പിലാക്കുന്നവ
∙ജീവനക്കാരുടെ യോഗ്യത:
നഴ്സറി ജീവനക്കാർക്ക് നിശ്ചിത യോഗ്യതയും തൊഴിൽ പരിചയവും ഉണ്ടായിരിക്കണം.അധ്യാപകർക്ക് അംഗീകൃത യോഗ്യതയും പരിശീലനവും ഉണ്ടായിരിക്കണം
∙ലൈസൻസിങ് ഫീസ്:
നഴ്സറി ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 1000 ഖത്തർ റിയാലാണ്
"കുട്ടികളുടെ ജീവിതത്തിൽ നഴ്സറികൾക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. ഈ ഉത്തരവ് നഴ്സറികളുടെ നിലവാരം ഉയർത്താനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ നൽകാനും സഹായിക്കും," വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി ഒമർ അൽ-നാമ പറഞ്ഞു.