ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 116 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ അടപ്പിച്ചു.

ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 116 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ അടപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 116 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ അടപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 116 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദ നഗരസഭക്കു കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന 12,000 ലേറെ വ്യാപാര സ്ഥാപനങ്ങളിലാണ് കഴിഞ്ഞ മാസം നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്.

ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ പരിശോധിക്കാനും നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് റസ്റ്ററന്‍റുകളും ഹോട്ടലുകളും ബഖാലകളും സൂപ്പര്‍മാര്‍ക്കറ്റുകളും സലൂണുകളും അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 10,632 സ്ഥാപനങ്ങളിലും 1,503 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയതെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.

ADVERTISEMENT

ഇതിനിടെ 18,346 നിയമ ലംഘനങ്ങള്‍ കണ്ടെത്തി സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തി. ഹെല്‍ത്ത് കാര്‍ഡ് നേടാതിരിക്കല്‍, ഹെല്‍ത്ത് കാര്‍ഡ് പുതുക്കാതിരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിക്കല്‍, മറ്റു ആരോഗ്യ നിയമ ലംഘനങ്ങള്‍ എന്നിവയാണ് സ്ഥാപനങ്ങളില്‍ കണ്ടെത്തിയത്. ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചതെന്നും ജിദ്ദ നഗരസഭാ വക്താവ് പറഞ്ഞു.

English Summary:

More than 100 Businesses in Jeddah have Been Closed by the Jeddah Municipality

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT