ദോഹ ∙ ഈ വർഷം ജൂണിൽ സകാത്ത് കാര്യ വകുപ്പിൽ നിന്നും അർഹരായ 370 കുടുംബങ്ങൾക്ക് 11,684,940 റിയാൽ നൽകിയതായി ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കുടുംബങ്ങൾക്ക് ഭക്ഷണം

ദോഹ ∙ ഈ വർഷം ജൂണിൽ സകാത്ത് കാര്യ വകുപ്പിൽ നിന്നും അർഹരായ 370 കുടുംബങ്ങൾക്ക് 11,684,940 റിയാൽ നൽകിയതായി ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കുടുംബങ്ങൾക്ക് ഭക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഈ വർഷം ജൂണിൽ സകാത്ത് കാര്യ വകുപ്പിൽ നിന്നും അർഹരായ 370 കുടുംബങ്ങൾക്ക് 11,684,940 റിയാൽ നൽകിയതായി ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കുടുംബങ്ങൾക്ക് ഭക്ഷണം, പാനീയം, പാർപ്പിടം എന്നീ അടിസ്ഥാനാവശ്യങ്ങൾക്കായി പ്രതിമാസം നൽകി വരുന്ന സാമ്പത്തിക സഹായ ഇനത്തിൽ 6,872,224 ഖത്തർ റിയാലാണ് നൽകിയത്. ഒരു ഒറ്റത്തവണ സഹായമായി  4,812,716 റിയാലും നൽകി. സഹായത്തിന് അർഹതയുള്ളവർക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് സകാത്ത് അഫയേഴ്‌സ് ആപ്ലിക്കേഷൻ വഴി സഹായ അപേക്ഷ സമർപ്പിക്കാമെന്ന്  സകാത്ത് ഫണ്ടിലെ കളക്ഷൻ ആൻഡ് സകാത്ത് അക്കൗണ്ടുകളുടെ തലവൻ മുഹമ്മദ് അഹമ്മദ് അൽ സെയ്ദ്  വിശദീകരിച്ചു.

സഹായത്തിനായി അപേക്ഷിക്കുന്നവർ ആവശ്യമായ എല്ലാ രേഖകളും നൽകുകയും സൈറ്റില്‍ അവ  അപ്‌ലോഡ് ചെയ്യുകയും വേണം. വ്യക്തികൾക്കും കമ്പനികൾക്കും നിർബന്ധിത സകാത്ത് ബാധ്യത നിർവഹിക്കാൻ സകാത്ത് സൗകര്യം ഒരുക്കിയതായി അദ്ദേഹം പറഞ്ഞു. സകാത്ത് ആപ്പ് വഴിയോ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന കളക്ഷൻ പോയിന്റുകൾ വഴിയോ ഫോൺ നമ്പറുകളിലെ എക്‌സ്‌പ്രസ് കളക്ഷൻ സർവീസ് വഴിയോ: (55199990 - 55199996), അല്ലെങ്കിൽ സകാത്ത് കാര്യ വകുപ്പിന്റെ ബാങ്ക് അക്കൗണ്ട് വഴിയോ സകാത്തുകൾ  ഖത്തർ സകാത്ത് ഫണ്ടിന്  കൈമാറാമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Department of Zakat Affairs Provided QR 11.6 Million in Aid During June